Visakhapatnam: തിങ്കളാഴ്ച നടന്ന Pawan Kalyan ന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിലും വൻ തിരക്ക് അനുഭവപെട്ടു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ സംഘം ശരത്ത് തീയേറ്ററിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിനെ തുടർന്ന് വൻ തിരക്കും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായത്. നടനും രാഷ്ത്രീയ പ്രവർത്തകനുമായ പവൻ കല്യാണിന്റെ വക്കീൽ സാബ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് റിലീസ് ചെയ്‌തത്.
#WATCH | Andhra Pradesh: Ruckus erupted at a theatre in Visakhapatnam during the release of the trailer of actor & Jan Sena chief Pawan Kalyan's movie, yesterday pic.twitter.com/MjNrpxto1d
— ANI (@ANI) March 30, 2021
ആന്ധ്ര പ്രദേശിലെയും (Andhra Pradesh) തെലുങ്കാനയിലെയും വളരെ കുറച്ച് തീയേറ്ററുകളിൽ മാത്രമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്. മാർച്ച് 29ന് വൈകിട്ട് ഏകദേശം 4 മണിയോടെയായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്. താരത്തിന്റെ ആരാധകർ ഉച്ചയ്ക്ക് 2 മണിയോടെ തന്നെ തിയേറ്ററിൽ തടിച്ച് കൂടിയിരുന്നു. ശേഷം താരത്തിന്റെ ചിത്രത്തിന് മുന്നിൽ പൂജ നടത്തുകയും തേങ്ങയുടയ്ക്കുകയും മറ്റും ചെയ്തിരുന്നു.
തുടർന്ന് ആരാധകർ തീയേറ്ററിലേക്ക് (Theater) ഇടിച്ച് കയറാൻ ശ്രമിച്ചതിനെ തുടർന്ന് തിയേറ്ററിന്റെ ചില്ലുകൾ തകർന്നു. എന്നാൽ ഈ പ്രശ്‍നങ്ങൾ ഒന്നും വകവയ്ക്കാതെ വീണ്ടും ട്രെയ്‌ലർ കാണാനായി ആരാധകർ തീയേറ്ററിലേക്ക് ഇടിച്ച് കയറി. ചിത്രത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ട്രെയ്‌ലർ ഹോളി ദിവസം പുറത്ത് വിടാൻ തീരുമാനിക്കുകയായിരുന്നു.
പവൻ കല്യാൺ 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ രംഗത്തേക്ക് തിരിച്ച് വരികയാണ് വക്കീൽ സാബ് എന്ന ചിത്രത്തിലൂടെ. അമിതാഭ് ബച്ചന്റെ (Amitabh Bachchan) പിങ്ക് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമാണ് വക്കീൽ സാബ് എന്ന ചിത്രം. ശ്രുതി ഹാസൻ, നിവേദ തോമസ്, അഞ്ജലി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രം ഏപ്രിൽ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Ultimately Justice will win when you've the right person on your side#VakeelSaabTrailer
https://t.co/3YwjwWxDFA@PawanKalyan #SriramVenu @shrutihaasan @SVC_official @MusicThaman @yoursanjali @AnanyaNagalla @bayviewprojoffl @BoneyKapoor @adityamusic#VakeelSaabOnApril9th pic.twitter.com/mqFJTxbm7s— Sri Venkateswara Creations (@SVC_official) March 29, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.