Singer Manjari : ഗായിക മഞ്ജരി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Singer Majari Got Married ബാലകാല സുഹൃത്ത് ജെറിനാണ് വരൻ. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 10:25 AM IST
  • ബാലകാല സുഹൃത്ത് ജെറിനാണ് വരൻ.
  • പത്തനംതിട്ട സ്വദേശിയാണ് ജെറിൻ.
Singer Manjari : ഗായിക മഞ്ജരി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

തിരുവനന്തപുരം : ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരം ആക്കുളത്ത് വെച്ച് ലളിതമായി ചടങ്ങുകളോടെയായിരുന്നു വിവാഹം. ബാലകാല സുഹൃത്ത് ജെറിനാണ് വരൻ. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ. വിവാഹശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തുമെന്ന് ഗായിക അറിയിച്ചിരുന്നു.

ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായി ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. ചടങ്ങിൽ നടൻ സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു. നടി പ്രിയങ്ക നായരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

ALSO READ : Nayanthara Vignesh Shivan: തായ്ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും- ചിത്രങ്ങൾ

മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ് മഞ്ജരിയും ജെറിനും. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിന്‍. വിവാഹത്തിന് തയാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ മഞ്ജരി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

നിരവധി ചിത്രങ്ങളിൽ ​ഗാനം ആലപിച്ചിണ്ട് മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ​ഗാനത്തിലൂടെയാണ് പിന്നണി​ഗായികയായി മഞ്ജരിയെത്തുന്നത്. ആൽബങ്ങളിലൂടെയും സം​ഗീത ലോകത്ത് സജീവമാണ് മഞ്ജരി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News