നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടയിൽ അവതാരകയെ അപമാനിച്ചുവെന്ന പരാതിയിൽ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നു. എന്നാൽ സംഭവം നടന്ന ദിവസം നടനൊപ്പം ഉണ്ടായിരുന്നവരെ വിളിച്ച് വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കുമെന്ന് സംഘടന അറിയിച്ചു. കൂടാതെ ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുകയെന്നും സംഘടന അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്നും പ്രൊഡ്യൂസർമാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും നിർമ്മാതാക്കൾ പറഞ്ഞിരുന്നു. നടനെതിരെ നടപടി സ്വീകരിക്കണമെന്നും നിർമ്മാതാക്കളുടെ യോഗത്തിൽ ആവശ്യമുയർത്തിയിരുന്നു.
അതേസമയം നടൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവത്തിൽ നടനെ കഴഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആൾ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രീനാഥ് ഭാസിയുടെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്കായി എടുത്തിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനായാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.
ALSO READ: Sreenath Bhasi: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ
പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ അവതാരകയുടെ പരാതി ലഭിക്കുന്നത്.ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് അവതാരികയോട് ശ്രീനാഥ് ഭാസി അപരമര്യാദയായി പെരുമാറിയതെന്നാണ് പരാതി.
അഭിമുഖത്തിന്റെ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു. ഈ വിഡിയോയില്‍ പൊലീസ് ചില അസ്വാഭാവികത കണ്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് നടന്‍ ലഹരി ഉപയോഗിച്ചോ എന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്നാണ് നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...