നാളുകൾ എടുത്താൻ ദളപതി 67 അപ്ഡേറ്റ് തമിഴ് സിനിമ ആരാധകർക്ക് ലഭിച്ചത്. ഇപ്പോൾ ഇതാ ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഒരു കുന്ന് അപ്ഡേറ്റുകളാണ് സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തുൾപ്പെടെ വമ്പൻ താര നിരയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിൽ അണിനിരക്കുന്നത്. ആ കൂട്ടത്തിൽ മലയാളത്തിൽ നിന്നും ഒരാൾ ഇടപെട്ടിട്ടുണ്ട്. ടീനേജ് താരമായി മാറി മാത്യു തോമസ്. ദളപതി 67 പ്രധാന കഥാപാത്രങ്ങളുടെ പട്ടികയിൽ മാത്യുവിനെ ഉൾപ്പെടുത്തി കൊണ്ടാണ് അണിയറ പ്രവർത്തകൾ താരനിരയെ വെളിപ്പെടുത്തിയിരിക്കുന്നത്.
"ലോകേഷ് കനകരാജ് സംവിധാനത്തിൽ വിജയുടെ ചിത്രത്തിൽ അഭിനയിക്കുക ഇതിൽ മികച്ച ഒരു തമിഴ് അരങ്ങേറ്റം വേറെ ഉണ്ടാകില്ല" മാത്യു പറഞ്ഞു. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയ ആനന്ദാണ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിഷ വിജയയുടം വില്ലനായി എത്തുന്നത്. ഒപ്പം തമിഴ് താരം അർജുനും വിജയുടെ ചിത്രത്തിൽ ഇടം നേടിട്ടുണ്ട്.
As you guessed, #MathewThomas also joins the cast of #Thalapathy67 #Thalapathy67Cast#Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/rANX7h51fD
— Seven Screen Studio (@7screenstudio) January 31, 2023
ഇവർക്ക് പുറമെ സംവിധായകൻ ഗൌതം മേനോൻ, മുൻ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ മൻസൂർ അലി ഖാൻ, സംവിധായതൻ മിസ്കിൻ, ഡാൻസ് മാസ്റ്റർ സാൻഡി എന്നിവരുടെ പേരുകൾ താരനിര പട്ടികയാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഉടൻ അറിയിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
And Finally ACTION KING @akarjunofficial on board #Thalapathy67 pic.twitter.com/UdjVJx2l0f
— Seven Screen Studio (@7screenstudio) January 31, 2023
അനിരുദ്ധ് രവിചന്ദ്രറാണ് ദളപതി 67ന് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...