Trailer: പന്ത്, ഫുട്ബോള്‍ പ്രേമിയായ എട്ട് വയസ്സുകാരിയുടെ കഥ!

2016ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി പ്രധാന കഥാപാത്രമായെത്തുന്ന പന്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Last Updated : Nov 13, 2018, 11:48 AM IST
Trailer: പന്ത്, ഫുട്ബോള്‍ പ്രേമിയായ എട്ട് വയസ്സുകാരിയുടെ കഥ!

2016ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി പ്രധാന കഥാപാത്രമായെത്തുന്ന പന്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

പുതുമുഖ സംവിധായകനായ ആദിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അബനിയുടെ അച്ഛനാണ് സംവിധായകാനായ ആദി. 

ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എട്ട് വയസ്സുകാരിയുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഉമ്മൂമ്മയെ അവതരിപ്പിക്കുന്നത് മുൻ ആകാശവാണി ആർട്ടിസ്റ്റ് റാബിയ ബീഗം ആണ്.

വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ്, സുധീര്‍ കരമന, പ്രസാദ് കണ്ണന്‍, വിനോദ് കോവൂര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  
 
Trending News