Trisha Krishnan Covid| പുതുവർഷത്തിന് തൊട്ട് മുൻപ് കോവിഡ് പോസിറ്റീവ്, വാക്സിൻ രക്ഷിച്ചെന്ന് താരം

എത്രയും പെട്ടെന്ന് അസുഖം ഭേദമായി വീട്ടിലേക്ക്  മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  തൃഷ ട്വിറ്ററിൽ  പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 04:46 PM IST
  • വാക്സിനേഷന് നന്ദി. എല്ലാവരും വാക്‌സിൻ എടുക്കണം
  • എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Trisha Krishnan Covid| പുതുവർഷത്തിന് തൊട്ട് മുൻപ് കോവിഡ് പോസിറ്റീവ്,  വാക്സിൻ രക്ഷിച്ചെന്ന് താരം

പുതുവത്സരത്തിന് തൊട്ട് മുൻപ് താൻ കോവിഡ് പോസീറ്റീവായതായി നടി തൃഷ. ഒരാഴ്ചയോളം കഠിനമായ് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്നും വാക്സിന് നന്ദി അറിയിക്കുന്നതായും തൃഷ ട്വിറ്ററിൽ കുറിച്ചു.

നിലവിൽ ചികിത്സയിലാണ് താരം. എത്രയും പെട്ടെന്ന് അസുഖം ഭേദമായി വീട്ടിലേക്ക്  മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  തൃഷ ട്വിറ്ററിൽ  പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

തൃഷയുടെ ട്വീറ്റ്  ഇങ്ങിനെ

ന്യൂ ഇയറിന് കുറച്ചു മുൻപ് കോവിഡ് എന്നെയും പിടികൂടി. നിങ്ങൾ പറയുന്ന  ലക്ഷണങ്ങൾ എല്ലാം ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനങ്ങളിലൂടെയായിരുന്നു കടന്നു പോയത്.

ALSO READ: Naradhan Movie | ദുരൂഹത ഉണർത്തി നാരദൻ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരികയാണ്.  വാക്സിനേഷന് നന്ദി. എല്ലാവരും വാക്‌സിൻ എടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News