പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ഒരു പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവ് ദിൽ രാജു. ദിൽ രാജു പറയുന്നത് അനുസരിച്ച് ചിത്രത്തിൽ നായകനായി നിശ്ചയിച്ചിരുന്നത് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെയായിരുന്നു. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിൽരാജു ഈ വിവരം വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിൻറെ തിരക്കഥ പൂർത്തിയായ സമയത്ത് മഹേഷ് ബാബു മറ്റ് സിനിമകളുടെ തിരക്കിൽ ആയതിനാലാൽ ചിത്രത്തിന് ഡേറ്റ് നൽകാൻ കഴിഞ്ഞില്ല.
തുടർന്ന് ചിത്രത്തിന് വേണ്ടി രാം ചരണിനെയും മെഗാ പവർ സ്റ്റാറായ രാമിനെയും അല്ലു അർജുനെയും, പ്രഭാസിനെയും ഒക്കെ സമീപിച്ചിരുന്നെങ്കിലും ഡേറ്റ് ലഭിച്ചിരുന്നില്ല. തുടർന്നാണ് ഒരേസമയം തമിഴിലും, തെലുങ്കിലും ഒരുക്കുന്ന ചിത്രത്തിനായി വിജയിയെ സമീപിച്ചതെന്നും ദിൽ രാജു വ്യക്തമാക്കി. 2023 ജനുവരി 12 ന് പൊങ്കൽ റിലീസായി ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ALSO READ: വ്യത്യസ്ത ലുക്കില്‍ വിജയ് ; വാരിസ് പോസ്റ്റര്‍ പുറത്തിറങ്ങി
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്. വിജയ് രാജേന്ദ്രന് എന്ന ആപ്പ് ഡിസൈനറായിയാണ് ചിത്രത്തില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. എസ്.ജെ. സൂര്യയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്. വിജയുടെ 66-ാം ചിത്രമാണ് വാരിസ്. ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത് എന്നാതും വലിയ ആരാധകര്‍ക്ക് വലിയ ആകാംക്ഷയാണ് ഉണ്ടാക്കുന്നത്.
‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.രശ്മിക മന്ദാനയാണ് നായിക. ജയസുധ, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...