Veeramanikandan: അയ്യപ്പന്റെ വീരോതിഹാസ കഥയുമായി "വീരമണികണ്ഠൻ "; ചിത്രീകരണം വൃശ്ചികം ഒന്നിന് തുടങ്ങും

2025 വൃശ്ചികത്തിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 09:26 PM IST
  • വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വിഎഫ്എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.
  • നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്.
Veeramanikandan: അയ്യപ്പന്റെ വീരോതിഹാസ കഥയുമായി "വീരമണികണ്ഠൻ "; ചിത്രീകരണം വൃശ്ചികം ഒന്നിന് തുടങ്ങും

ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ അയ്യപ്പൻ്റെ വീരോതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് "വീരമണികണ്ഠൻ ". മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വിഎഫ്എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്. വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

Also Read: RajaSaab: പ്രഭാസ് ചിത്രം 'രാജാസാബി'ന്റെ മോഷൻ ടീസറെത്തി; റിലീസ് 2025 ഏപ്രിലിൽ

 

ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന വീരമണികണ്ഠൻ, അടുത്ത വർഷം വൃശ്ചികത്തിൽ പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി  ഭാഷാ സിനിമകളിലെ പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൻ്റെ ഭാഗമാകും. വീരമണികണ്ഠനെ ഒരു പുതുമുഖമായിരിക്കും അവതരിപ്പിക്കുന്നത്.

മഹേഷ് - സജി കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ തീയേറ്ററുകളിലെത്തും. അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News