Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!

Bengaluru building collapse: അപകടം നടക്കുന്ന സമയം കെട്ടിടത്തിനുള്ളിൽ 20 ൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 11:54 AM IST
  • കനത്ത മഴയെ തുടർന്ന് വടക്കൻ ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
  • ഇവിടെ നിന്നും 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്
  • രണ്ടോ മൂന്നോ പേർ കൂടി അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയം
Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് വടക്കൻ ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ഇവിടെ നിന്നും 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  പക്ഷെ രണ്ടോ മൂന്നോ പേർ കൂടി അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയം. 

Also Read: എയർലൈൻസുകൾക്ക് വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്രത്തിന്റെ പ​രി​ഗണനയിൽ

സംഭവത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ഹെന്നൂർ മേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്.  പരിക്കേറ്റവരിൽ നാലുപേർ നോർത്ത് ആശുപത്രിയിലും മറ്റ് അഞ്ച് പേരെ നഗരത്തിലെ ഹോസ്മത് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ഷൂസിനുള്ളിൽ പതിങ്ങിയിരിക്കുന്നത് ആരാ? വീഡിയോ കണ്ടാൽ ഞെട്ടും!

രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേനയുടെയും അത്യാഹിത വിഭാഗത്തിൻ്റെയും രണ്ട് രക്ഷാ വാനുകൾ വിന്യസിച്ചിട്ടുണ്ട്. മറ്റ് ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് നടത്തുന്നുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. കെട്ടിടം തകർന്നു വീഴുന്ന സമയത്ത് ടൈൽ തൊഴിലാളികളും കോൺക്രീറ്റ് തൊഴിലാളികളും പ്ലംബർമാരുമടക്കം 20 തൊഴിലാളികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ടൈൽ പണിക്ക് കരാറെടുത്തിരുന്ന അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. ബേസ്‌മെൻ്റ് ദുർബലമായതാണ് തകർച്ചയ്ക്ക് കാരണമെന്ന് ആരോപണം.

Also Read: മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

എന്നാൽ സംഭവസമയത്ത് 21 തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞത്.  ഇവിടെ ഒരു ദിവസം 26 ഓളം പേര് ജോലോയ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇതിനിടയിൽ ഈ ഏഴുനില കെട്ടിടം തകർന്നു വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന് നാല് നിലകൾക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും നിർമ്മാണ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നുമാന് റിപ്പോർട്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News