Prithviraj Sukumaran: ഹെലികോപ്ടർ എത്തിച്ചു, വേറെ എന്തെങ്കിലും വേണോയെന്ന് ആന്റണി പെരുമ്പാവൂർ; പൃഥ്വിരാജിന്റെ പോസ്റ്റ്, ടൊവിനോയുടെ കമന്റും

Empuraan movie location Photo: പൃഥ്വരാജ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും സിനിമാ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2024, 08:37 PM IST
  • കൈകൂപ്പിയിരിക്കുന്ന ആന്റണി പെരുമ്പാവൂരും അടുത്തിരിക്കുന്ന പൃഥ്വരാജുമാണ് ചിത്രത്തിലുള്ളത്
  • ആന്റണി പെരുമ്പാവൂർ പറയുന്നതായാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്
Prithviraj Sukumaran: ഹെലികോപ്ടർ എത്തിച്ചു, വേറെ എന്തെങ്കിലും വേണോയെന്ന് ആന്റണി പെരുമ്പാവൂർ; പൃഥ്വിരാജിന്റെ പോസ്റ്റ്, ടൊവിനോയുടെ കമന്റും

സിനിമാ ആസ്വാദകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ പൃഥ്വരാജ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും സിനിമാ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. കൈകൂപ്പിയിരിക്കുന്ന ആന്റണി പെരുമ്പാവൂരും അടുത്തിരിക്കുന്ന പൃഥ്വരാജുമാണ് ചിത്രത്തിലുള്ളത്. ആന്റണി പെരുമ്പാവൂർ പറയുന്നതായാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

ലേ ആന്റണി- ഹെലികോപ്ടർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്ടർ വന്നു! ഇനി വേറെ എന്തെങ്കിലും? എന്നാണ് പൃഥ്വി കുറിച്ചത്. ചിത്രത്തിന് താഴെ കമന്റുമായി ടൊവിനോയും എത്തി. ഇനി പറക്കും തളിക ആയിക്കോട്ടെയെന്നാണ് ടൊവിനോയുടെ കമന്റ്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News