Kuwait Parliamentary Elections: കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് സ്ത്രീകളുൾപ്പെടെ 264 സ്ഥാനാർത്ഥികൾ

Kuwait Parliamentary Elections: മുൻ എംപിയും പിരിച്ചുവിട്ട സഭയിലെ അം​ഗവുമായിരുന്ന ഖലൈൽ അ​ൽ സ​ലേ​യും മത്സരിക്കുന്നുണ്ട്. സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സെപ്തം​ബ​ർ ഏ​ഴി​ന് അ​വ​സാ​നി​ക്കും. പിരിച്ചുവിട്ട സഭയിൽ നിന്നും ഇതുവരെ 28 അം​ഗങ്ങൾ മത്സര രം​ഗത്തുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 02:19 PM IST
  • കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ്
  • വ്യാഴാഴ്ച 42 പു​തി​യ സ്ഥാ​നാ​ർ​ത്ഥി​ക​ൾ കൂടി നാമനിർദേശ പത്രിക നൽകിയതായി കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
Kuwait Parliamentary Elections: കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് സ്ത്രീകളുൾപ്പെടെ 264 സ്ഥാനാർത്ഥികൾ

കു​വൈ​റ്റ്: Kuwait Parliamentary Elections:  സെപ്റ്റംബർ 29 ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ കുവൈറ്റിൽ നടക്കുകയാണ്. വ്യാഴാഴ്ച 42 പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ൾ കൂടി നാമനിർദേശ പത്രിക നൽകിയതായി കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ 39 പുരുഷന്മാരും മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.  ഇതോടെ 15 സ്ത്രീകളുൾപ്പെടെ 264 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. 

Also Read: വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി യുഎഇ

മുൻ എംപിയും പിരിച്ചുവിട്ട സഭയിലെ അം​ഗവുമായിരുന്ന ഖലൈൽ അ​ൽ സ​ലേ​യും മത്സരിക്കുന്നുണ്ട്. സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സെപ്തം​ബ​ർ ഏ​ഴി​ന് അ​വ​സാ​നി​ക്കും. പിരിച്ചുവിട്ട സഭയിൽ നിന്നും ഇതുവരെ 28 അം​ഗങ്ങൾ മത്സര രം​ഗത്തുണ്ട്. പിരിച്ചുവിട്ട സഭയിൽ അം​ഗങ്ങളായിരുന്ന അ​സ്ക​ർ അ​ൽ എ​നേ​സി, അ​ലി അ​ൽ ദേ​ക്ബാ​സി, ദൈ​ഫു​ല്ലാ​ഹ് ബൈ​രാ​മി​യ, അ​ബ്ദു​ല്ല അ​ൽ ക​ന്ദ​രി എ​ന്നി​വർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. രാ​ജ്യം ഒ​രു പു​തി​യ യു​ഗ​ത്തി​ലൂ​ടെ​യും പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ശേ​ഷം അ​സ്ക​ർ അ​ൽ എ​നേ​സി പ​റ​ഞ്ഞു.

Also Read: ഇങ്ങനേയും പറ്റിക്കാമോ... കാമുകനെ പറ്റിച്ച കാമുകിയെ കണ്ടോ?വീഡിയോ കണ്ടാൽ ഞെട്ടും..! 

പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കുവൈറ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മന്ത്രാലയം തയ്യാറാണെന്ന് ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ൻ നാ​ജി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. വോട്ടിംഗ്, ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​ൽ, ഫ​ല​പ്ര​ഖ്യാ​പ​നം എ​ന്നി​വ തത്സ​മ​യം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അ​പ്ഡേ​റ്റ് ചെ​യ്യും. തി​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും അവബോധം വളർത്തുന്ന പ്രത്യേക പരിപാടികൾ അവതരിപ്പിക്കുമെന്നും മു​ഹ​മ്മ​ദ് ബി​ൻ നാ​ജി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News