Covid 19: UAE യിൽ 1,883 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു,4 മരണം

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 4 പേർ കൂടി കോവിഡ് 19  രോഗബാധ മൂലം മരണപ്പെട്ടു.  രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ശനിയാഴ്ച്ച 1,520 ആയി.

Written by - Zee Malayalam News Desk | Last Updated : Apr 7, 2021, 05:33 PM IST
  • യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 4 പേർ കൂടി കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു.
  • രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ശനിയാഴ്ച്ച 1,520 ആയി.
  • ഇപ്പോൾ ചികിത്സയിലുള്ളത് 13568 പേരാണ്.
  • ആഗോളതലത്തിൽ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു.
Covid 19: UAE യിൽ 1,883 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു,4 മരണം

ബുധനാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ  (UAE) 1,883 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 4 പേർ കൂടി കോവിഡ് 19  രോഗബാധ മൂലം മരണപ്പെട്ടു. രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ശനിയാഴ്ച്ച 1,520 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,956 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി.  ആകെ രോഗം ബാധിച്ചത് 4,76,019 പേർക്കാണ്. കഴിഞ്ഞ ദിവസങ്ങളിലായി യുണൈറ്റഡ് അറബ് എമറൈറ്റിസിലെ താമസക്കാർക്കും പൗരന്മാർക്കും ഇടയിൽ  2,43,759 കോവിഡ് 19 ടെസ്റ്റുകളാണ് (Test)  രോഗബാധിതരെ കണ്ടെത്താൻ നടത്തിയത്.

ALSO READ: Abu Dhabi: 'Green List' രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അബുദാബി

ഇതുവരെ ആകെ രോഗം ബാധിച്ച  4,76,019  പേരിൽ 462451 പേരുടെ രോഗം ഭേദമായി. ഇപ്പോൾ ചികിത്സയിലുള്ളത് 13568 പേരാണ്. ഇപ്പോൾ ചികിത്സയിൽ ഉള്ള എല്ലാവരുടെയും ആരോഗ്യ (Health) സ്ഥിതി വളരെ തൃപ്തികരമാണെന്നും. അവർക്ക് ആവശ്യമായ ചികിത്സ മികച്ച രീതിയിൽ എത്തിക്കുന്നുണ്ടെന്നും മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ അറിയിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ അവസ്ഥ ഭേദപ്പെട്ട് വരികയാണെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: നാട്ടിലുള്ള മാതാപിതാക്കളെ ഗള്‍ഫില്‍ നിന്ന് തന്നെ പരിപാലിക്കാം, പുതിയ പദ്ധതിയുമായി ആസ്റ്റര്‍ മെഡിക്കല്‍ കെയര്‍

ആഗോളതലത്തിൽ കോവിഡ് (Covid 19) രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു. ലോകത്തെമ്പാടും കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മരണനിരക്ക് 3 മില്യൺ കടന്നത്. ഇപ്പോൾ എല്ലാ രാജ്യങ്ങളിലും വാക്‌സിനേഷൻ കുടിവെയ്പുകൾ എടുക്കുകയും ഇനിയും രോഗബാധ കൂടാതിരിക്കാനുള്ള പ്രതിരോധ നടപടികളും സ്വീകരിച്ച് വരികയുമാണ്. ഇപ്പോൾ കോവിഡ് 19 വൈറസിന്റെ വകഭേദങ്ങൾ മൂലമുണ്ടാകുന്ന രോഗബാധയും രൂക്ഷമാകുന്നുണ്ട്.

ALSO READ: UAE: സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു, റംസാന്‍ കാലത്ത് പാലിക്കേണ്ട നിബന്ധനകള്‍ പുറത്തിറക്കി

ഒരു വർഷം കൊണ്ട് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 2 മില്യൺ മാത്രമായിരുന്നു. എന്നാൽ മൂന്ന് മാസം കൊണ്ടാണ് ആ കണക്ക് 3 മില്യണിൽ എത്തി നിൽക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (USA) , ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തോതിൽ വർദ്ധിച്ച് വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News