Abu Dhabi: ശനിയാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ (UAE) 2013 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 5 പേർ കൂടി കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ശനിയാഴ്ച്ച 1433 ആയി.
آخر الإحصائيات حول إصابات فيروس كوفيد 19 في الإمارات
The latest update of Coronavirus (Covid 19) in the UAE#نلتزم_لننتصر #التزامك_حياتك#ملتزمون_يا_وطن#كوفيد19#وزارة_الصحة_ووقاية_المجتمع_الإمارات#we_commit_until_we_succeed #covid19#mohap_uae pic.twitter.com/rT8FWvPDan
— وزارة الصحة ووقاية المجتمع الإماراتية - MOHAP UAE (@mohapuae) March 20, 2021
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2240 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. ആകെ രോഗം ബാധിച്ചത് 4,38,638 പേർക്കാണ്. കഴിഞ്ഞ ദിവസങ്ങളിലായി യുണൈറ്റഡ് അറബ് എമറൈറ്റിസിലെ താമസക്കാർക്കും പൗരന്മാർക്കും ഇടയിൽ 2,40,035 അധിക കോവിഡ് 19 ടെസ്റ്റുകളാണ് (Test) രോഗബാധിതരെ കണ്ടെത്താൻ നടത്തിയത്.
ALSO READ: Oman: കോവിഡിന്‍റെ ശക്തമായ മൂന്നാം വരവ്, കനത്ത ജാഗ്രതയില്‍ ഒമാന്‍
ഇതുവരെ ആകെ രോഗം ബാധിച്ച 4,38,638 പേരിൽ 4,20,736 പേരുടെ രോഗം ഭേദമായി. ഇപ്പോൾ ചികിത്സയിൽ ഉള്ള എല്ലാവരുടെയും ആരോഗ്യ (Health) സ്ഥിതി വളരെ തൃപ്തികരമാണെന്നും. അവർക്ക് ആവശ്യമായ ചികിത്സ മികച്ച രീതിയിൽ എത്തിക്കുന്നുണ്ടെന്നും മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ അറിയിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ അവസ്ഥ ഭേദപ്പെട്ട് വരികയാണെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 മഹാമാരി ബാധിച്ച് മരണമടഞ്ഞ ആളുകളുടെ കുടുംബത്തിന് മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ അനുശോചനം അറിയിച്ചു. മാത്രമല്ല എല്ലാവരും കോവിഡ് 19 (Covid 19) നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്, മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...