അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

അബുദാബി വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആർടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2022, 10:24 AM IST
  • അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാക്കാർക്ക് ആർടിപിസിആർ നിർബന്ധം
  • 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആർടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണെന്ന്  എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 

Also Read: പള്ളികളിലും സർക്കാർ സ്ഥാപനങ്ങളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്; പിഴ ശിക്ഷ

യാത്രചെയ്യുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതില്‍ നിന്നുമാണ് ഇപ്പോൾ  അബുദാബിയെ ഒഴിവാക്കിയത്.

Also Read: Canadian Colleges : കാനഡയിൽ മൂന്ന് കോളേജുകൾ പൂട്ടി; വഴിയാധാരമായി 2,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ

എന്നാല്‍ ദുബൈ ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചിട്ടുണ്ട്. ഈ ഇളവ് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News