കുവൈത്ത്: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കുന്നു. ഇവിടങ്ങളിൽ സമഗ്രമായ പരിശോധനകളും ശക്തമായ തുടര്‍ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് അറിയിച്ചു. ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന 1150 വീടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Also Read: Hajj 2023: ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിൽ
ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേരുന്ന ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ ഖൈത്താന്‍ ഏരിയയില്‍ ഇതിനോടകം പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യന്‍ ഏരിയകളില്‍ ആളുകള്‍ കുടുംബങ്ങളോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവണത ഇല്ലാതാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. മാത്രമല്ല നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു മാസം നീണ്ടു നില്‍ക്കുന്ന പരിശോധനാ ക്യാമ്പയിനിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഈ കാലയളവില്‍ വീടുകള്‍ കര്‍ശനമായി നിരീക്ഷിക്കുകയും പുതിയ പരാതികള്‍ ഉണ്ടാവുന്നുണ്ടോയെന്ന് പരിശോധിക്കുകയം ചെയ്യുമെന്നും നിയമലംഘനങ്ങളുടെ സ്ഥിതി പരിശോധിക്കാന്‍ സാമൂഹിക നീതി മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്ത സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read:Shukra Gochar 2023: ശുക്ര കൃപയാൽ ജൂലൈ 7 വരെ ഈ രാശിക്കാർ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പൽസമൃദ്ധി!
ഇത് കൂടത്തെ ഈ നടപടികൾ കുവൈത്തിലെ മുനിസിപ്പല്‍കാര്യ മന്ത്രി ഫഹദ് അല്‍ ശുലയുടെ നിര്‍ദേശപ്രകാരമാണ് സ്വകരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ആക്ടിങ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, വൈദ്യുത മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയെല്ലാം പരിശോധനകളില്‍ പങ്കാളികളാണ്. കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുക, നിയമലംഘനങ്ങള്‍ ഒഴിവാക്കുക, നിയമലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...