കുവൈറ്റ്: കുവൈറ്റില്‍ നാഷണല്‍ അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച പൂര്‍ത്തിയായി. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 376 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അവസാന ദിനം പത്രിക സമർപ്പിച്ചത് 26 പേരാണ്. പത്രിക സമർപ്പിച്ച 376 പേരിൽ 349 പേർ പുരുഷന്മാരും 27 സ്ത്രീകളുമാണ് ഉള്ളത്. സെപ്റ്റംമ്പര്‍ 29 നാണ് കുവൈറ്റ് പാര്‍ലമെന്റ് ആയ മജ്‌ലിസ് ഉല്‍ ഉമ്മയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 395 പേരായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാർത്ഥികളുടെ എണ്ണം കുറവാണ്. കുവൈറ്റ് തിരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടെടുപ്പിന്റെ ഏഴു ദിവസം മുമ്പ് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനാകും. അതായത് സെപ്റ്റംമ്പര്‍ 22 വരെ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാം.
Also Read: കാനഡയോ യുകെയോ അല്ല; 2022 ൽ പഠനത്തിനായി ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോയത് ഈ രാജ്യത്തേക്ക്
അഞ്ച് അസ്സംബ്ലി നിയോജക മണ്ഡലങ്ങളില്‍ നിന്നായി അമ്പതു പേരാണ് പാര്‍ലമെന്റില്‍ എംപിമാരായി എത്തുന്നത്. തുടര്‍ച്ചയായി മൂന്നു തവണ പാര്‍ലമെന്റിനെ നയിച്ച മുന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ഇത്തവണ മത്സരിക്കില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങും. പിരിച്ചുവിട്ട സഭയിൽ നിന്നും ഇതുവരെ 28 അംഗങ്ങൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. പിരിച്ചുവിട്ട സഭയിൽ അംഗങ്ങളായിരുന്ന അസ്കർ അൽ എനേസി, അലി അൽ ദേക്ബാസി, ദൈഫുല്ലാഹ് ബൈരാമിയ, അബ്ദുല്ല അൽ കന്ദരി എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യം ഒരു പുതിയ യുഗത്തിലൂടെയും പരിഷ്കാരങ്ങളുടെ കാലഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം അസ്കർ അൽ എനേസി പറഞ്ഞു.
Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം തയ്യാറാണെന്ന് ആക്ടിങ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ നാജി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിംഗ്, ബാലറ്റുകളുടെ എണ്ണൽ, ഫലപ്രഖ്യാപനം എന്നിവ തത്സമയം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും അവബോധം വളർത്തുന്ന പ്രത്യേക പരിപാടികൾ അവതരിപ്പിക്കുമെന്നും മുഹമ്മദ് ബിൻ നാജി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...