റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദി അറേബ്യയില്‍ താമസം, തൊഴിൽ, അതിർത്തി സുരക്ഷ തുടങ്ങീ ചട്ടം ലംഘിച്ച 11,000 ത്തിലധികം പേരെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. ഇവരിൽ 5,800 പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയവരുമാണ്. കൂടാതെ 1200 ഓളം പേർ തൊഴിൽ നിയമലംഘനത്തിനും പിടിയിലായിട്ടുണ്ട്.
Also Read: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴംഗ സംഘം പിടിയിൽ
അനധികൃതമായി സൗദിയിലേക്ക് അതിർത്തി കടന്ന് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 838 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ പകുതിയിൽ കൂടുതൽ പേർ എത്യോപ്യക്കാരും 27 ശതമാനത്തോളം പേര് യെമൻ പൗരന്മാരും 15 ശതമാനം പേര് മറ്റു രാജ്യക്കാരുമാണ്. ഇതിനു പുറമെ 30 പേർ സൗദിയുടെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിൽ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടയിൽ താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് സഹായങ്ങൾ നൽകിയ 19 പേരെയും അറസ്റ്റ് ചെയ്തു.
Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയ ശേഷം ആകെ 24,000 വിദേശികൾ പിടിയിലായതായി അധികൃതർ അറിയിച്ചു. ഇതിൽ 17,000 നിയമ ലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 5,000 പേരെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുകയും 2,000 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: Kuber Dev Favourite Zodiac: കുബേരന്റെ കൃപ എപ്പോഴുമുള്ള രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?
അതിർത്തി സുരക്ഷ ചട്ടം ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ അവർക്ക് 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ മക്ക, റിയാദ് പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽ നിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...