Kuwait News: കുവൈത്ത് ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവര്‍!

Kuwait News: 10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 02:05 PM IST
  • മയക്കുമരുന്ന് കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികള്‍ തുടർന്നു വരികയാണ്
  • ഇതിന്റെ ഭാഗമായി കർശന പരിശോധനകളാണ് നടത്തി വരുന്നത്
Kuwait News: കുവൈത്ത് ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവര്‍!

കുവൈത്ത്: മയക്കുമരുന്ന് കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികള്‍ തുടർന്നു വരികയാണ്.  ഇതിന്റെ ഭാഗമായി കർശന പരിശോധനകളാണ് നടത്തി വരുന്നത്. എന്നാൽ രാജ്യത്തെ ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് ഉപയോഗവും കടത്തുമായി ബന്ധപ്പെട്ട ശിക്ഷ അനുഭവിക്കുന്നവരാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. 

Also Read: തൊഴിൽ നിയമം ലംഘിച്ച15 പ്രവാസികൾ പിടിയിൽ

10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ 70 ശതമാനം കുറ്റകൃത്യങ്ങൾക്കും കാരണം മയക്കുമരുന്നാണെന്ന ഗുരുതരമായ വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. 

Also Read: പുതുവർഷത്തിൽ ഈ 5 രാശിക്കാർ തിളങ്ങും; വ്യാഴ കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി!

ഇതിനിടയിൽ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഏജൻസികൾ മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടുന്നതിന് വിപുലമായ പദ്ധതിക്ക് അംഗീകാരം നൽകിയതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കുവൈത്തിനെ ലക്ഷ്യമാക്കിയുള്ള കള്ളക്കടത്ത് പ്രവർത്തനങ്ങളെ ഉറവിടത്തിൽ തന്നെ തകർക്കാനായി അന്താരാഷ്ട്ര തലത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കും. കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് തുറമുഖങ്ങളിൽ കർശനമായ നടപടിക്രമങ്ങളും ആധുനിക സംവിധാനങ്ങളും നടപ്പിലാക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News