റിയാദ്: സൗദി അറേബ്യയിൽ (Saudi arabia) വാഹനാപകടത്തിൽ മരിച്ച മലായളി നഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ (Accident) കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവർ മരിച്ചത്.
മരിച്ച രണ്ട് പേരും നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു (Nurse). ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായ മൂന്ന് പേർക്ക് പരിക്കേറ്റു. സ്നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവർക്കാണ് പരിക്കേറ്റത്.
ALSO READ: Saudi Arabia: സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ (Hospital) നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്. സ്നേഹ, റിൻസി എന്നിവർ നജ്റാൻ ജനറൽ ആശുപത്രിയിലും അജിത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...