ദുബൈ: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരിച്ച് സൗദി അറേബ്യയും യുഎഇയും രംഗത്ത്. ബ്രിക്സിന്റെ തീരുമാനം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വാഗതം ചെയ്ത അദ്ദേഹം യുഎഇയെ കൂടി ഉൾപ്പെടുത്താനുള്ള ബ്രിക്സ് നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുവെന്നും കുറിച്ചു.
Also Read: സൗദിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്സിന് വലിയ പങ്കുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫര്ഹാന് രാജകുമാരനും പ്രതികരിച്ചു. മാത്രമല്ല അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ യുഎഇ ക്ഷണം സ്വീകരിച്ചതായി ഗൾഫ് മാധ്യമങ്ങലും റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലാണ് നടപടികൾ പൂർത്തിയാക്കി അംഗങ്ങളാവുക എന്നാണ് റിപ്പോർട്ട്.
Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിലൂടെ വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം. മൂന്നു ദിവസങ്ങളിലായി ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...