Todays Horoscope: മിഥുന രാശിക്കാർ സൂക്ഷിക്കുക, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടെ അനുഭവങ്ങൾ എല്ലാ അർത്ഥത്തിലും വ്യത്യസ്ത മായിരിക്കും.

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറിവരും.

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാറിവരും. ഇന്ന് മേട രാശിക്കാർക്ക് സന്തോഷ ദിനം, ഇടവ രാശിക്കാർ വാടാ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക,  

2 /14

ചിങ്ങ രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, കന്നി രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ ദിനം, തുലാം രാശിക്കാർക്ക് വിശേഷ ദിനം, മകര രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിനമായിരിക്കും, കുംഭ രാശിക്കാർക്ക് സാമ്പത്തികം അത്ര നല്ലതായിരിക്കില്ല.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സന്തോഷകരമായ ദിവസമായിരിക്കും. പുതിയ ജോലികൾ ആരംഭിക്കും, കുടുംബത്തിൽ ചില മംഗളകരമായ പരിപാടികൾ സംഘടിപ്പിക്കാം, കുടുംബത്തിലെ എല്ലാ അംഗങ്ങളും ഐക്യത്തോടെ നിൽക്കും. കടം വാങ്ങിയ പണം തിരികെ നൽകും, സഹപ്രവർത്തകരോട് നിങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. 

4 /14

ഇടവം (Taurus):  ഇന്നിവർ തർക്കങ്ങളിൽ നിന്നും മാറി നിൽക്കുക, അനാവശ്യ കലഹങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക, കുടുംബാംഗങ്ങളിൽ നിന്ന് നിരാശാജനകമായ ചില വിവരങ്ങൾ കേൾക്കാം, സ്വത്ത് സംബന്ധിച്ച് കുടുംബത്തിൽ ചില വഴക്കുകൾ വർദ്ധിക്കും. വാഹനത്തിൻ്റെ പെട്ടെന്നുള്ള തകരാർ മൂലം നിങ്ങളുടെ സാമ്പത്തിക ചെലവ് വർദ്ധിച്ചേക്കാം. 

5 /14

മിഥുനം (Gemini): ഇന്നിവർ സൂക്ഷിക്കുക, കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം, കൃത്യസമയത്ത് ഒരു ജോലിയും പൂർത്തീകരിക്കാത്തതിനാൽ ജോലിസ്ഥലത്ത് നിങ്ങളുടെ മേലധികാരിയിൽ നിന്ന് ശകാരം കേൾക്കേണ്ടി വന്നേക്കാം. നിങ്ങളുടെ മനസ്സിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് ചില മതപരമായ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും, ആരിൽ നിന്നും പണം കടം വാങ്ങരുത്, ജോലിയിൽ സഹപ്രവർത്തകർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും, തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുക

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക്  സന്തോഷകരമായ ദിവസം, ജോലിയിൽ പ്രമോഷൻ, ബിസിനസിൽ വലിയ ഡീലുകൾ അന്തിമമായേക്കാം, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, വർദ്ധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കാനും ശ്രമിക്കും, മാതാപിതാക്കളുടെ അനുഗ്രഹത്താൽ പുതിയ വാഹനം വാങ്ങാൻ അവസരം ലഭിക്കും. 

8 /14

കന്നി (Virgo): ഇന്നിവർക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസം, കുടുംബ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകും, സ്വത്ത് സംബന്ധിച്ച് നിങ്ങൾക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, ബിസിനസ്സിൽ വരുത്തുന്ന മാറ്റങ്ങൾ നഷ്ടങ്ങൾ വരുത്തും. ചില തെറ്റുകളിൽ നിങ്ങൾ പശ്ചാത്തപിക്കും, ചില പുതിയ എതിരാളികൾ ഉണ്ടായേക്കാം. 

9 /14

തുലാം (Libra): ഇന്നിവർക്ക് സ്പെഷ്യൽ ഡേ ആയിരിക്കും,  വാഹനം വളരെ ശ്രദ്ധയോടെ ഓടിക്കുക, ഷെയർ മാർക്കറ്റിൽ നിക്ഷേപം നിർബന്ധമായും വിദഗ്ധരുടെ ഉപദേശം സ്വീകരിചു വേണം, പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവരുടെ പരിശ്രമം വിജയിക്കും. 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് മികച്ച ദിനം, ഉത്തരവാദിത്തങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയും, പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ഒരു സർപ്രൈസ് സമ്മാനം ലഭിച്ചേക്കാം, 

11 /14

ധനു (Sagittarius): ഇന്നിവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും, കുടുംബ ബിസിനസിൽ നല്ല ലാഭം ലഭിക്കും. ചെറിയ പ്ലാനുകളിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിൽ അവയും പരിഹരിക്കപ്പെടും.

12 /14

മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, കാലാവസ്ഥ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, ഭക്ഷണ ശീലങ്ങളിൽ അശ്രദ്ധരാണെങ്കിൽ പണി കിട്ടും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിക്കും. വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കാണും. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങളുടെ പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.

13 /14

കുംഭം (Aquarius): ഇന്നിവരുടെ സാമ്പത്തികം ദുർബലമായിരിക്കും, ബിസിനസ്സിൽ ആശങ്കാകുലരായിരിക്കാം,  പഴയ തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാകും, വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കുക. 

14 /14

മീനം (Pisces): ഇന്നിവർക്ക് നല്ല ദിവസം, ബിസിനസ്സിലെ ചില പഴയ പദ്ധതികളിൽ നിന്ന് നല്ല നേട്ടങ്ങൾ ലഭിക്കും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിങ്ങൾ അശ്രദ്ധ കാണിക്കുകയാണെങ്കിൽ അവ വർദ്ധിച്ചേക്കാം. ജോലിയിൽ കുടുംബാംഗങ്ങൾ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, പങ്കാളിയുമായി തർക്കമുണ്ടായേക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola