Stoach Worms Remedies: വയറിൽ വിര നിറയുന്നതിലൂടെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. കൂടാുതലായും ഈ പ്രശ്നം കുട്ടികളിൽ ആണ് കാണപ്പെടുന്നത്
വയറിൽ വിരയുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ തന്നെ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അത് തിരിച്ചറിഞ്ഞ ശരിയായ സമത്ത് ചികിത്സിക്കുന്നതിലാണ് കാര്യം.
നാം കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണങ്ങളിലൂടെയാണ് വിരകൾ ശരീരത്തിൽ ഉണ്ടാകുന്നത്. സാധാരണമായി കഠിനമായ വയറുവേദന, മലബന്ധം, ഛർദ്ധി, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
കൂടാതെ നാവ് വെളുത്ത നിറത്തിലാകുക, കണ്ണുകൾ ചുവക്കുക, ശരീരത്തിലെ പാടുകളും, ചൊറിച്ചിലും. വായ്നാറ്റം എന്നിവയും ഇതിന്റെ ലക്ഷണമാണ്.
ഇതിന് വളരെ പ്രയോജവനകരമായ ഒരു പ്രതിവിധിയാണ് തുളസിയിലയും പപ്പായയും കൊണ്ടുള്ളത്. ഇവ രണ്ടും ഇനി പറയുന്ന രീതിയിൽ ഉപയോഗിച്ചാൽ വിര ശല്യത്തിന് പരിഹാരമാകും.
വയറിലെ വിരകളെ നശിപ്പിക്കുന്നതിനായി തുളസിയില നശിപ്പിക്കുകയോ അതിന്റെ നീര് ദിവസത്തിൽ രണ്ട് തവണയെങ്കിലും കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
പപ്പായ നന്നായി മുറിച്ച് കഷണങ്ങളാക്കുക. അതിൽ അൽപ്പം പാലും തേനും വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ആ വെള്ളം കുടിക്കുന്നതും വിരശല്യത്തിന് പരിഹാരമാകും.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല)