ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേരളത്തിന്റെ പ്രിയ താരം സഞ്ജു സാംസണ് സോഷ്യൽ മീഡിയയിൽ പിന്തുണ കൂടുന്നു. നേരത്തെ മുതൽ സഞ്ജു സാംസണ് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചേതൻ ശർമയുടെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കൂടി പുറത്തുവരുമ്പോൾ സഞ്ജുവിനുള്ള പിന്തുണ ഏറിവരികയാണ്. രാജസ്ഥാൻ റോയൽസിനും സോഷ്യൽ മീഡിയയിൽ പിന്തുണ വർദ്ധിക്കുന്നുണ്ട്. ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലോടെ സഞ്ജു സാംസണോടുള്ള ബഹുമാനം വർധിച്ചുവെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തത്.
Respect increased for Sanju Samson after Chetan Sharma got exposed .
Sanju never visited his home like Deepak Hooda , Hardik Pandya & Umesh did.
ZEE NEWS should be applaused for their this sting operation.#ufotwitter #bachelor #ZeeNuNew pic.twitter.com/C6uFmYbJqp
— Naveen_24 (@naveen_0024) February 14, 2023
വിക്കറ്റ് കീപ്പറായി ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സഞ്ജു സാംസൺ ആണെന്നും എന്നാൽ ടീം സെലക്ഷനിൽ ഏറ്റവും വലിയ പരിഗണന നൽകുന്നത് ഇഷാൻ കിഷനാണെന്നുമായിരുന്നു ചേതൻ ശർമ പറഞ്ഞത്. റിഷഭ് പന്ത് വാഹനപകടത്തിൽ പരിക്കേറ്റതോടെ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ഇഷാൻ. പരിക്കേറ്റ സഞ്ജു സാംസൺ ഒരു കെണിയിൽ പെട്ട അവസ്ഥയിലാണെന്ന് ചേതൻ ശർമ്മ പറഞ്ഞു. ഇഷാൻ കിഷൻ കാരണം സഞ്ജു, ശിഖർ ധവാൻ, കെഎൽ രാഹുൽ എന്നിവരുടെ കരിയറിനെയാണ് ബാധിക്കാൻ പോകുന്നതെന്നും ശർമ്മ കൂട്ടിച്ചേർത്തു.
Also Read: Chetan Sharma Sting Operation: ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ; ബിസിസിഐ കർശന നടപടിയെടുത്തേക്കും
സഞ്ജു വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഇഷാൻ കിഷന് തന്നെയാണ് ഒന്നാം സ്ഥാനം. അതിന് കാരണം ഇഷാൻ നേടിയ ഇരട്ട സെഞ്ചുറി. ഇനിയിപ്പോൾ മറ്റൊരു ഇരട്ട സെഞ്ചുറി നേടിയ താരം ശുഭ്മാൻ ഗിൽ ഉള്ളപ്പോൾ ഇഷാന് പ്ലേയിങ് ഇലവനിലെ നാലാം സ്ഥാനം ഉറപ്പാണ്. ചെറിയ പരിക്കേറ്റാൽ പോലും ഒരു താരവും ടീം വിടാൻ കൂട്ടാക്കില്ലെന്ന് അദ്ദഹേം കൂട്ടിച്ചേർത്തു. കാരണം ടീമിന് പുറത്തേക്ക് പോയാ രണ്ട് വർഷത്തേക്ക് ഒരു തിരിച്ച് വരവുണ്ടാകില്ല. അതുകൊണ്ട് താരങ്ങൾ നൂറ് ശതമാനം ഫിറ്റ്നെസ് കാണിക്കാൻ നിരോധിത ഉത്തേജക മരുന്നകൾ കുത്തിവെയ്ക്കാൻ നിർബന്ധിതരാകുമെന്ന് ചേതൻ ശർമ വ്യക്തമാക്കുന്നു.
കൂടാതെ വിരാട് കോഹ്‌ലി-സൗരവ് ഗാംഗുലി വിവാദം മുതൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി വഴക്ക് വരെയുള്ള ഇന്ത്യൻ ടീമിലെ എല്ലാ വിവാദ വിഷയങ്ങളെ കുറിച്ചും ചേതൻ ശർമ്മ സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...