Budapest : യൂറോ കപ്പ് 2020ലെ (Euro 2020) മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എഫിൽ പോർച്ചുഗല്ലിനും (Portugal) ഫ്രാൻസിനും ജയം. ഹംഗറിയെ മറിപടിയില്ലാത്ത മൂന്ന് ഗോളിന് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ തോൽപിച്ചപ്പോൾ ജർമനിക്കെതിരെ ലോകചാമ്പ്യന്മാരായ ഫ്രാൻസിന്റെ (France) ജയം ഏകപക്ഷീയമായ ഒരു ഗോളിന്. ഹംഗറിക്കെതിരെ നേടിയ ഇരട്ട ഗോളിൽ യൂറോ ടൂർണമെന്റുകളിലെ ഗോൾ വേട്ടയിൽ ഒന്നാമതെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഒന്നാമതെത്തി.
മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കവെയാണ് പോർച്ചുഗൽ ഹംഗറിക്കെതിരെ മൂന്ന് ഗോളുകളും നേടിയത്. ആദ്യപകുതിയിൽ ഫിനിഷിങിലെ പോരായ്മയും ഫസ്റ്റ് ടച്ചുകളുടെ പ്രശ്നങ്ങളും ബാധിച്ച പോർച്ചുഗീസ് ടീം തിരികെയത്തിയെത് 80-ാമ മിനിറ്റിൽ നടത്തിയ രണ്ട് മാറ്റങ്ങളിലൂടെയായിരുന്നു. വില്യം കാർവാൾഹോക്ക് പകകം റെനോ സാഞ്ചസിനെയും ഡ്യോഗോ ജോട്ടയ്ക്ക് പകരം ആന്ദ്രെ സിൽവെയും കൂടി കളത്തിൽ എത്തിയപ്പോൾ പാസ്സിങ് കൃത്യതയും ഫ്രഷ് ലെഗും പോച്ചുഗലിന് അനുകൂലമായി.
84-ാം മിനിറ്റിൽ തുടരെ ഹംഗറിയുടെ ബോക്സിനുള്ളിൽ കളം നിറഞ്ഞ പോർച്ചുഗല്ലിന് പ്രതിരോധ താരം റാഫേൽ ഗ്വിറേറോയിലൂടെയാണ് ആദ്യ ലീഡ് സ്വന്തമാക്കുന്നത്. ഹംഗറിയുടെ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഡഫ്ലെക്ടായി പന്ത് വലയിൽ എത്തുകയായിരുന്നു.
തുടർന്ന് 87-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ റാഫാ സിൽവയെ ബോക്സിനുള്ളിൽ വില്ലി ഒർബാൻ ഫൗൾ ചെയ്തതിന് ലഭിച്ച് പെനാൽറ്റി കൃതമായി വലയിൽ എത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിന്റെ ലീഡ് ഉയർത്തി. തുടർന്ന് മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കവെ സിൽവെയുടെയും ക്രിസ്റ്റ്യാനോയുടെ മികച്ച ടച്ചുകളിൽ പോർച്ചുഗല്ലിന്റെ സ്കോർ 3 ആയി ഉയരുകയും ചെയ്തു.
ALSO READ : COPA America 2021 : Lionel Messi മഴവില്ല് വിരിയിച്ചു, പക്ഷെ അർജന്റീനയ്ക്ക് സമനില മാത്രം
ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യാനോ യൂറോ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. 11 ഗോൾ നേടി റൊണാൾഡോ 9 ഗോളുകൾ നേടി ഫ്രാൻസിന്റെ മൈക്കൾ പ്ലാറ്റിനിയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. റൊണാൾഡോ 2004 മുതൽ ഇതുവരെ 5 യൂറോ കപ്പ് ടൂർണമെന്റിലൂടെയാണ് 11 ഗോളുകൾ സ്വന്തമാക്കിയത് പ്ലാറ്റിനി 1984ലെ ഒറ്റ യൂറോയിലാണ് 9 ഗോളുകൾ നേടിയത്.
Two goals and a record-breaking performance from @Cristiano @Heineken | #EUROSOTM | #EURO2020 pic.twitter.com/pK9KEoJkn0
— UEFA EURO 2020 (@EURO2020) June 15, 2021
ALSO READ : Euro 2020 Group F : മരണ ഗ്രൂപ്പിലെ ആദ്യ പോരാട്ടങ്ങൾ ഇന്ന്, പോർച്ചുഗൽ ഹംഗറിയെയും, ഫ്രാൻസ് ജർമനിയെയും നേരിടും
രണ്ടാമത്തെ മത്സരത്തിൽ ജർമനിയെ ഏകപക്ഷീമായ ഒരു ഗോളിനാണ് ലോകചാമ്പ്യന്മാരായ ഫ്രാൻസ് തോൽപിച്ചത്. 20-ാം മിനിറ്റൽ ജർമൻ താരം മാറ്റ് ഹ്യുമ്മൽസിന്റെ പിഴവിലാണ് ഫ്രാൻസ് ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം ജർമ്മൻ ആധിപത്യമായിരുന്നെങ്കിലും ഫിനിഷിങിൽ മാത്രം ജർമനിക്ക് പിഴക്കുകയായിരുന്നു. കൃത്യതയാർന്ന് പ്രതിരോധത്തിൽ ഫ്രാൻസിന് നേടിയ ഒരു ഗോൾ ലീഡ് നിലനിർത്താൻ സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...