ദോഹ : ഖത്തർ ലോകകപ്പിന്റെ അവസാന എട്ടിൽ ഇടം നേടി പോർച്ചുഗൽ. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തികൊണ്ടാണ് കോച്ച് ഫർണാണ്ടോ സാന്റോസ് തന്റെ പറങ്കിപ്പടയെ ഇന്ന് സ്വിറ്റ്സർലാൻഡിനെതിരെ ലുസൈൽ സ്റ്റേഡിയത്തിൽ ഇറക്കിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗീസ് സ്വസ് ടീമിനെ തകർത്തത്. എല്ലാവരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു റൊണാൾഡോ ഇല്ലാത്ത പോർച്ചുഗീസ് ടീം സ്വിറ്റ്സർലാൻഡിനെതിരെ കാഴ്ചവച്ചത്. റൊണാൾഡോയ്ക്ക് പകരം കോച്ച് സാന്റോസ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ ഗോൺസാലോ റാമോസ് ഹാട്രിക് നേടി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുയായിരുന്നു പോർച്ചുഗൽ, 17 മിനിറ്റിൽ ഒരു ഉഗ്രൻ ഷോട്ടിലൂടെ റാമോസ് തന്റെ വരവ് അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 51, 67 മിനറ്റുകളിൽ ഗോൾ നേടി റാമോസ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കുകയും ചെയ്തു. റാമോസിന് പുറമെ പെപ്പെ, റാഫേഷ ഗ്വിറേറോ, റാഫേൽ ലിയോ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് ഗോൾ സ്കോറർമാർ. 73-ാം മിനിറ്റിൽ പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ പകരക്കാരനായി കളത്തിൽ ഇറങ്ങുകയും ചെയ്തു.
ALSO READ : FIFA World Cup 2022 : ചരിത്രത്തിൽ ആദ്യമായി മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടറിൽ; സ്പെയിനെ തകർത്തത് പെനാൽറ്റിയിൽ
സ്പെയിനെ പെനാൽറ്റിയിൽ അട്ടിമറിച്ച ആഫ്രിക്കൻ ശക്തികളായ മൊറോക്കോയാണ് പോർച്ചുഗലിന്റെ ക്വാർട്ടറിലെ എതിരാളി. ഡിസംബർ 10 ശനിയാഴ്ച അൽതുമാം സ്റ്റേഡിയത്തിൽ വെച്ചാണ് മൊറോക്കോ പോർച്ചുഗൽ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...