IND VS SA: കെഎൽ രാഹുലിനൊപ്പം ഓപ്പണിംഗ് ചെയ്യുന്നത് ഈ താരം?

IND VS SA: KL Rahul ന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം ജനുവരി 19 ന് അതായത് നാളെ ബോലാൻഡ് ഗ്രൗണ്ടിൽ കളിക്കും. ഈ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം കെ എൽ രാഹുലിനൊപ്പം ഒരു കിടിലം ബാറ്റ്സ്മാൻ ആയിരിക്കും ഓപ്പണിംഗ് ചെയ്യുക.  

Written by - Ajitha Kumari | Last Updated : Jan 18, 2022, 12:17 PM IST
  • കെഎൽ രാഹുൽ ക്യാപ്റ്റനായി
  • ഈ പ്ലേയർ ഓപ്പണിംഗ് കളിക്കും
  • ജനുവരി 19നാണ് ആദ്യ ഏകദിന മത്സരം
IND VS SA: കെഎൽ രാഹുലിനൊപ്പം ഓപ്പണിംഗ് ചെയ്യുന്നത് ഈ താരം?

ന്യൂഡൽഹി: IND VS SA: മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ശേഷം കെഎൽ രാഹുലിന്റെ (KL Rahul)  നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇനി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും. ജനുവരി 19നാണ് ആദ്യ ഏകദിനം. രോഹിത് ശർമ്മയുടെ (Rohit Sharma)  അഭാവത്തിൽ കെഎൽ രാഹുലിനൊപ്പം (KL Rahul) ആരാണ് ഓപ്പണിംഗ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ചോദ്യം.  അതുകൊണ്ടുതന്നെ ആ കളിക്കാരൻ ആര്? എന്ന് നമുക്ക് നോക്കിയാലോ.. 

Also Read: Chris Morris to Yuvraj Singh: IPL ചരിത്രത്തിലെ സുവര്‍ണ്ണ താരങ്ങള്‍, ഇവര്‍ക്കായി ഫ്രാഞ്ചൈസികൾ മുടക്കിയത് കോടികള്‍...!!

ശിഖർ ധവാൻ അല്ല ഈ താരമായിരിക്കും ഓപ്പണിംഗിന് ഇറങ്ങുക 

ശിഖർ ധവാന് (Shikhar Dhawan) 35 വയസ്സ് തികഞ്ഞു.  മാത്രമല്ല കുറച്ച്  മോശം ഫോമിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബാറ്റിംഗിൽ റൺസ് നേടുക ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ആദ്യ ഏകദിനത്തിൽ കെഎൽ രാഹുലിനൊപ്പം (KL Rahul) റുതുരാജ് ഗെയ്‌ക്‌വാദ്  (Ruturaj Gaikwad) ഓപ്പണിംഗിനിറങ്ങിയേക്കാം. ഋതുരാജ് തന്റെ ബാറ്റിംഗിലൂടെ എങ്ങനെയാണ് റൺമഴ പെയ്യിക്കുന്നതെന്ന് ഐപിഎല്ലിൽ (IPL) നമ്മൾ കണ്ടതാണ്. രോഹിത് ശർമ്മയെപ്പോലെ (Rohit Sharma)  വലിയ ഇന്നിംഗ്‌സുകൾ കളിച്ചതിന് അദ്ദേഹം അറിയപ്പെടുന്നു. ഏതൊരു ടീമിനെയും തകർക്കാൻ കഴിയുന്ന അമ്പ് അവന്റെ ആവനാഴിയിൽ ഉണ്ടെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa) കളിക്കാൻ അവസരം ലഭിച്ചാൽ ഋതുരാജ് റൺ മഴ പെയ്യിക്കുമെന്നതിൽ സംശയമില്ല.

Also Read: Viral Video: 'റൗഡി ബേബി' ഗാനത്തിന് ചുവടുവച്ച് ധനശ്രീ വർമ്മ, വീഡിയോ വൈറലാകുന്നു

ഐപിഎല്ലിൽ കരുത്ത് തെളിയിച്ചു

ഐപിഎൽ 2021 ലെ പ്രകടനത്തിലൂടെ റുതുരാജ് ഗെയ്‌ക്‌വാദ്  (Ruturaj Gaikwad) എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. അദ്ദേഹം സ്വന്തം കഴിവിലാണ് സിഎസ്‌കെ ടീമിനായി ഐപിഎൽ 2021 ൽ (IPL 2021)  ട്രോഫി കരസ്ഥമാക്കിയത്.  ഐപിഎൽ 2021 ലെ (IPL 2021)  16 മത്സരങ്ങളിൽ നിന്ന് 636 റൺസ് നേടിയ റിതുരാജ് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി. അദ്ദേഹത്തിന്റെ ആക്രമണരീതി കണ്ട്  എതിർ ടീമുകാർ അക്ഷരർത്ഥത്തിൽ ഞെട്ടിയിട്ടുണ്ട്.  കൂടുതൽ  സിക്‌സറുകൾ എടുത്തതിനു അദ്ദേഹം പ്രശസ്തനാണ്. ഒരുവിധം പറഞ്ഞാൽ രോഹിത് ശർമ്മയുടേതിന് സമാനമാണ് റിതുരാജ് ഗെയ്‌ക്‌വാദിന്റെ (Ruturaj gaikwad) ബാറ്റിംഗും. അദ്ദേഹത്തിന്റെ കൊടുങ്കാറ്റുപോലുള്ള കളികണ്ടിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ നിലനിർത്തിയിരിക്കുന്നത്.

Also Read: Viral Video: സാക്ഷിയുടെ പിന്നിൽ കൂളായി നൃത്തം ചെയ്ത് ധോണി

ഓപ്പണിംഗ് ജോഡി ശക്തമായ അടിത്തറ നൽകും (Opening pair will give a strong base)

കെഎൽ രാഹുൽ (KL Rahul) വളരെ ക്ലാസിക് ബാറ്റ്സ്മാനാണ്. നല്ല ഫോമിലാണെങ്കിൽ എല്ലാം പൊളിച്ചടുക്കാനുള്ള കഴിവും താരത്തിനുണ്ട്.  അതുകൊണ്ടുതന്നെ  ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം (Ruturaj Gaikwad) ചേർന്ന് ടീം ഇന്ത്യക്ക് (Team India) മികച്ച തുടക്കം നൽകും. ഏകദിന മത്സരത്തിൽ ഈ രണ്ട് താരങ്ങളുടെയും കിടിലം പെർഫോമൻസാണ് നടക്കുന്നതെങ്കിൽ ദക്ഷിണാഫ്രിക്കയുടെ (South Africa) കാര്യം പിന്നെ പറയണ്ട.   ബാറ്റ്‌സ്മാൻമാർക്ക് സുഖമില്ല. രാഹുൽ-ഋതുരാജ് (Rahul-ruturaj) ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ട് കളിക്കാൻ ആഗ്രഹിക്കുന്നുന്ദ്. കാരണം അതിലൂടെ ടീമിന് മികച്ച തുടക്കം കൊണ്ടുവരാൻ കഴിയും.  

Also Read: 29 കാരനായ ഈ താരം രോഹിത് ശർമ്മയുടെ സ്വപ്നം തകർക്കും, വിരാട് കോഹ്‌ലിക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റൻ ഇയാളാകുമോ?

ബുംറ വൈസ് ക്യാപ്റ്റനായി (Bumrah becomes vice-captain)

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കെ എൽ രാഹുലിനെ (KL Rahul) ക്യാപ്റ്റനും ജസ്പ്രീത് ബുംറയെ (Jasprit Bumrah)  വൈസ് ക്യാപ്റ്റനുമായി നിയമിച്ചിട്ടുണ്ട്. നിരവധി ഇതിഹാസ താരങ്ങൾ ടീമിൽ തിരിച്ചെത്തി. രവിചന്ദ്രൻ അശ്വിൻ  (Ravichandran Ashwin), ശിഖർ ധവാൻ (Shikhar Dhawan), ജയന്ത് യാദവ് എന്നിവരാണ് തിരിച്ചെത്തിയത്. ഈ കളിക്കാർ കാരണം ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ (South Africa) അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.

Also Read: ഈ പെൺകുട്ടികൾക്ക് ലഭിക്കുന്നു ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം (Indian team for ODI series)

 കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത് (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), യുസ്‌വേന്ദ്ര ചാഹൽ, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ (വിസി) ), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രശസ്ത കൃഷ്ണ, ശാർദുൽ താക്കൂർ, നവ്ദീപ് സൈനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News