ബാക്കു: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലിൽ അമേരിക്കനും ലോക മൂന്നാം നമ്പര്‍ താരവുമായ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്‌കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പതിനെട്ടുകാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കിയിരിക്കുകയാണ്.
Also Read: IND vs IRE: ഐറിഷ് കോട്ട തകർത്ത് ചുണക്കുട്ടികൾ; ടി20 പരമ്പര ഇന്ത്യയ്ക്ക്
ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാള്‍സൻ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍താരവും സുഹൃത്തുമായ അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ തോറ്റശേഷം തിരിച്ചുവന്ന് ഏഴ് ടൈബ്രേക്ക് ഗെയിമുകള്‍ക്കൊടുവിലായിരുന്നു ജേതാവായത്. ഫൈനലിൽ എത്തിയതോടെ അടുത്ത ലോകചാമ്പ്യനെ നിര്‍ണയിക്കാനുള്ള കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത നേടാനുള്ള പ്രജ്ഞാനന്ദയുടെ സാധ്യതയേറിയിരിക്കുകയാണ്. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ഇതിനുള്ള യോഗ്യത ലഭിക്കും.
Also Read: Budhaditya Rajayoga: സെപ്റ്റംബർ 16 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം പുരോഗതിയും!
ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേരും ഇനി പ്രജ്ഞാനന്ദയ്ക്ക് സ്വന്തം. ലോകകപ്പ് മത്സരങ്ങൾക്കിടയിലാണ് പ്രജ്ഞാനന്ദയ്ക്ക് 18 വയസ് തികഞ്ഞത്. 2005 ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രജ്ഞാനന്ദയാണ്.
Also Read:
2022 ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രഗ്നാനന്ദ ലോകശ്രദ്ധ നേടിത്തുടങ്ങിയത്. മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍ വിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തി. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലോക ചാമ്പ്യനോട് മത്സരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...