Dubai : പുനഃരാരംഭിച്ച ഐപിഎൽ (IPL) മത്സരങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings VS Mumbai Indians). 20 റൺസിനാണ് സിഎ്സകെ മുംബൈയെ തകർത്തത്. ഓപ്പണിങിനിറങ്ങി പുറത്താകതെ 88 റൺസെടുത്ത റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്സാണ് ചെന്നൈക്ക് വിജയം ഒരുക്കിയത്.
സ്കോർ- നിശ്ചിത ഓവറിൽ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മുംബൈക്കാകട്ടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെ എടുക്കാൻ സാധിച്ചുള്ളു. മുംബൈ നായകൻ രോഹിത് ശർമ ഇല്ലാതെയാണ് മുംബൈ ഇന്ത്യൻസ് ഇന്ന് ചെന്നൈക്കെതിരെ ഇറങ്ങിയത്. രോഹിതിനെ കൂടാതെ ഹർദിക് പാണ്ഡ്യയെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചിരുന്നില്ലാ.
ALSO READ : IPL 2021 Matches And Schedule : അറിയാം ഈ ആഴ്ചയിലെ ഐപിഎൽ മത്സരങ്ങളും സമയവും
ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരിബീയൻ പ്രീമിയർ ലീഗിൽ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിസിക്ക് തന്നെയാണ് എംഎസ് ധോണി ഓപ്പണിങ് ചുമതല നൽകിയത്. ടീം ഏഴ് റൺസിൽ നിൽക്കവെ ആദ്യ മൂന്ന് വിക്കറ്റ നഷ്ടമാകുകയും ചെയ്തു. ഒപ്പം നാലാമനായ ഇറങ്ങിയ അമ്പട്ടി റായിഡു പരിക്കേറ്റ കളം വിടുകയും ചെയ്തു. വെറും മൂന്ന് റൺസെടുത്ത് സിഎസ്കെ ക്യാപ്റ്റൻ ധോണിയും കൂടി പുറത്തായതോടെ ഗെയ്ക്വാദിന് മേലുള്ള സമർദം വർധിക്കുകയും ചെയ്തു.
ശേഷമെത്തിയ രവിന്ദ്ര ജഡേജയുടെ ഡ്വെയിൻ ബ്രാവോയുടെയും ഇന്നിങ്സിനൊപ്പം ചേർന്ന് ഗെയ്ക്വാദ് ചെന്നൈക്ക് പ്രതിരോധിക്കാനുള്ള സ്കോർ കണ്ടെത്തിയത്. ചെന്നൈക്കായി ഗെയ്ക്വാഡ് 58 പന്തിൽ നാല് സിക്സറുകളുടെയും 9 ഫോറുകളുടെ അകമ്പടിയോടെ 88 റൺസെടുക്കുകയും ചെയ്തു. മുംബൈക്കായി ട്രന്റ് ബോൾട്ട്, ആഡം മിൽനെ ജസ്പ്രിത് ബുമ്ര എന്നിവർ ചേർന്ന് രണ്ട് വിക്കറ്റുകൾ വീതം നേടി.
ALSO READ : Virat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു
157 റൺസ് വിജയക്ഷ്യമായി ഇറങ്ങിയ മുംബൈക്കും ചെന്നൈയുടെ അതെ അവസ്ഥയായിരുന്നു. ഓരോ ഇടവേളകളിലായി മുംബൈ താരങ്ങളെ പവലിയനിലേക്ക് തിരിച്ചതോടെ സൗരഭ് തിവാരിക്ക് പുറമെ മറ്റൊരു താരത്തിന് ഒരു ഇന്നിങ്സ് സൃഷ്ടിക്കാൻ സാധിച്ചില്ല. തിവാരി 40 പന്തിൽ അഞ്ച് ഫോറുകൾ മാത്രം നേടിയാണ് 50 റൺസെടുത്തത. ബ്രാവോ മൂന്നും ദീപക് ചഹർ രണ്ട് വിക്കറ്റുകൾ വീതം നേടി. ജോഷ് ഹേസ്സിൽവുഡ്, ഷാർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.
ഇന്ത്യയിൽ വെച്ച് നടന്ന സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ചെന്നൈയെ തോൽപ്പിക്കുകയായിരുന്നു. ചെന്നൈ ഉയർത്തി 219 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് മുബൈ ഇന്ത്യൻസ് വിജയം കണ്ടെത്തിയത്. അതിനാൽ ഏത് വിധേനയും വിജയം കരസ്ഥാനമാക്കാനാകും ചെന്നൈ ഇന്ന് തങ്ങളുടെ ചിരകാല വൈരികളായ മുംബൈക്കെതിരെ ഇറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...