ICC World Cup 2023: ലോകകപ്പില്‍ ഇങ്ങനെയും ഒരു തോല്‍വി!! ഇംഗ്ലണ്ടിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക

ICC World Cup 2023:  ഇതിലും വലിയ നാണക്കേട് ഒരു ചാമ്പ്യന്‍ ടീമിന് വരാനില്ല. അതാണ് ഇംഗ്ലണ്ട് ക്ഷിണാഫ്രിക്ക മാച്ച് കണ്ടവര്‍ ഒന്നടങ്കം പറയുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ശരിക്കും പറഞ്ഞാല്‍ നിലംപരിശാക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 09:18 PM IST
  • ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സ് കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള്‍ ഔട്ടായി...!!
ICC World Cup 2023: ലോകകപ്പില്‍ ഇങ്ങനെയും ഒരു തോല്‍വി!! ഇംഗ്ലണ്ടിനെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക

ICC World Cup 2023:   ഒരു ചാമ്പ്യന്‍ ടീമിനെ ഇതുപോലെ തോല്‍പ്പിക്കാമോ? പരാജയപ്പെടുത്താം, എന്നാലും ഇങ്ങനെ ഒരു പരാജയപ്പെടുത്താമോ? ഇതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്...!! 

Also Read:  ICC World Cup 2023: നെതര്‍ലന്‍ഡ്‌സിനെ 5 വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക 

ഇതിലും വലിയ നാണക്കേട് ഒരു ചാമ്പ്യന്‍ ടീമിന് വരാനില്ല. അതാണ് ഇംഗ്ലണ്ട് ക്ഷിണാഫ്രിക്ക മാച്ച് കണ്ടവര്‍ ഒന്നടങ്കം പറയുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ശരിക്കും പറഞ്ഞാല്‍ നിലംപരിശാക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.  

Also Read:  IND vs NZ: ഈ ടൂർണമെന്‍റിലെ കരുത്തര്‍ നാളെ ഏറ്റുമുട്ടുന്നു, 20 വർഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യ
 

229 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സ് കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള്‍ ഔട്ടായി...!! 

ഈ ലോകകപ്പില്‍ കണ്ട ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന് ദക്ഷിണാഫ്രിക്ക  കാഴ്ചവച്ചത്.  നാല് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിജയങ്ങള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് ഒരു വിജയം മാത്രമാണ് ഇതുവരെ നേടിയിരിയ്ക്കുന്നത്.

ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ടിന്‍റെ തീരുമാനം പാളുന്ന കാഴ്ചയാണ് വാങ്കഡെ  സ്റ്റേഡിയം കണ്ടത്.  ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് വെറും നാല് റണ്‍സെടുത്ത് പുറത്തായെങ്കിലും പിന്നീട് കണ്ടത് അടിച്ചു തകര്‍ക്കുന്ന ബാറ്റ്സ്മാന്‍മാരെയാണ്  50 ഓവറില്‍ ഇവര്‍ അടിച്ചുകൂട്ടിയത് 400  റണ്‍സ്...!!

പിന്നീട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗിന് മുന്‍പില്‍ പിടിച്ചുനില്ക്കാന്‍ പാടുപെട്ടു,...  വെറും 68 റണ്‍സെടുക്കുന്നതിനിടെ 6 മുന്‍നിര വിക്കറ്റുകള്‍ കൂപ്പുകുത്തി. വെറും 11 ഓവര്‍ പിന്നിടുമ്പോഴേക്കും ജോണി ബെയര്‍സ്‌റ്റോ (10), ഡേവിഡ് മലാന്‍ (6),ജോ റൂട്ട് (2), ബെന്‍ സ്‌റ്റോക്‌സ് (5), ഹാരി ബ്രൂക്ക് (17), നായകന്‍ ജോസ് ബട്‌ലര്‍ (15) എന്നിവര്‍ പവിലിയനിലേയ്ക്ക് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഗംഭീര വിജയമുറപ്പിച്ചു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ 229 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക ചരിത്രമെഴുതി. ഏകദിനത്തിൽ ഇംഗ്ലണ്ടിന്‍റെ, ഒരു മുന്‍ ചാമ്പ്യന്‍റെ ഏറ്റവും വലിയ ദയനീയ തോൽവിയാണിത്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News