മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന്റെ മിന്നും താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര. കീവീസിനെ സെമി ഫൈനലിലേയ്ക്ക് മുന്നിൽ നിന്ന് നയിച്ചത് രചിന്റെ മാസ്മരിക ബാറ്റിംഗായിരുന്നു. ലോകകപ്പിലെ റൺവേട്ടക്കാരിൽ വിരാട് കോഹ്ലിയ്ക്കും ക്വിന്റൺ ഡീകോക്കിനും പിന്നിൽ മൂന്നാമതാണ് രചിൻ. 9 ഇന്നിംഗ്സുകളിൽ നിന്ന് 70.62 ശരാശരിയിൽ 565 റൺസാണ് രചിൻ അടിച്ചുകൂട്ടിയത്.
രചിൻ ലോകകപ്പ് ടീമിൽ ഇടംനേടിയത് മുതൽ സമൂഹ മാധ്യമങ്ങളിൽ രചിന്റെ പേരുമായി ബന്ധപ്പെട്ട ഒരു പ്രചാരണം നടന്നിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരുടെ പേരുകൾ കൂട്ടിയിണക്കിയാണ് രചിന് മാതാപിതാക്കൾ പേരിട്ടത് എന്നായിരുന്നു ആ പ്രചാരണം. മാതാപിതാക്കൾ കടുത്ത ദ്രാവിഡിന്റെയും സച്ചിന്റെയും കടുത്ത ആരാധകരാണെന്നുള്ള പ്രചാരണം കൂടി എത്തിയതോടെ എല്ലാവരും ഇത് വിശ്വസിച്ചു.
ALSO READ: 2019ലെ കണക്ക് തീർക്കാൻ ടീം ഇന്ത്യ, ഉയരെ പറക്കാൻ കീവീസ്; ഇന്ന് 'രണ്ടിൽ ഒന്ന്' അറിയാം
ഇപ്പോൾ ഇതാ രചിന്റെ പേരിന് പിന്നിലുള്ള വസ്തുത എന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രചിന്റെ പിതാവ് രവി കൃഷ്ണമൂർത്തി. സച്ചിന്റെയും ദ്രാവിഡിന്റെയും പേരുകളുമായി രചിന്റെ പേരിന് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാര്യയാണ് മകന് രചിൻ എന്ന പേര് നിർദ്ദേശിച്ചത്. നല്ല പേരായതിനാലും ചെറുതും സ്പെല്ലിംഗ് എളുപ്പമായതിനാലും തനിയ്ക്കും ഈ പേര് ഇഷ്ടമായി. പിന്നീടാണ് ഇതിഹാസ താരങ്ങളുടെ പേരുമായുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ടതെന്നും മകനെ ക്രിക്കറ്റ് താരമാക്കണമെന്ന് അന്ന് ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിൽ വേരുകളുള്ള രവിയും കുടുംബവും കഴിഞ്ഞ 30 വർഷത്തിലേറെയായി ന്യൂസിലൻഡിലാണ് താമസം. 23കാരനായ രചിൻ 2021ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ന്യൂസിൽഡിന് വേണ്ടി ഇതിനോടകം തന്നെ 21 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും 3 ടെസ്റ്റ് മത്സരങ്ങളും രചിൻ കളിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.