Real Madrid Coach സിനദിൻ സിദാന് കോവിഡ്

Real Madrid ഒൗദ്യോ​ഗികമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 07:11 PM IST
  • നിലവിൽ സിദാന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് ക്ലബ് വ്യക്തമാക്കി.
  • 50 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.
  • മാഡ്രിഡിലെമൂന്ന് കളിക്കാർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
Real Madrid Coach സിനദിൻ സിദാന് കോവിഡ്

സ്പെയിൻ: മുൻ ഫുട്ബോൾ താരവും റിയൽ മാഡ‍്രിഡ്  പരിശീലകനുമായ സിനദിൻ സിദാന് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് ഒൗദ്യോ​ഗികമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. സിദാൻ നിലവിൽ ക്വാറന്റൈയിനിലാണ്. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് സാന്റിയാ​ഗോ സൊളാരിയെ പുറത്താക്കിയ ക്ലബ് കഴി‍ഞ്ഞ വർഷം 2022 വരെ സിദാനുമായി കരാർ ഒപ്പിട്ടത്. പരിശീലകനായെത്തിയ ആദ്യ വരവിൽ തന്നെ ഹാട്രിക് അടക്കം ഒൻപതോളം കിരീടങ്ങളാണ് സിദാൻ ടീമിന് നേടി കൊടുത്തത്.

ALSO READ: അതിർത്തിയിൽ വെടിനിർത്തൽ ലംഘനം-ജവാന് വീരമൃത്യു

ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായാണ് സി​ദാൻ അറിയപ്പെ‌ടുന്നത്. 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേ‌ടിയ ടീമിലും അദ്ദേ​ഹം അംഗമായിരുന്നു. 2006 ലോകകപ്പിൽ ഫ്രാൻസ്(france) ടീമിനെ നയിച്ചു. അതേ ലോകകപ്പിൽത്തന്നെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡിലാണ് കളിച്ചത്. പ്രശസ്തമായ യുവെഫ ചാംപ്യൻസ് ലീഗ് റയൽ മാഡ്രിഡ്‌ലേക്കെത്തിക്കുന്നതിൽ സിദാൻറെ പങ്ക് വളരെ വലുതാണ്. ഇറ്റാലിയൻ ടീമായ യുവന്റസ് ഫുട്ബോൾ ക്ലബ്ബ് നു വേണ്ടിയും കളിച്ചിട്ടുണ്ട്. ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ അവാർഡ് മൂന്നുതവണ നേടിയിട്ടുണ്ട്. 2006 ലോകകപ്പിനുശേഷം വിരമിച്ചു.

ALSO READ: Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും

നിലവിൽ സിദാന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് ക്ലബ് വ്യക്തമാക്കി. 50 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. മാഡ്രിഡിലെ(Real Madrid) മൂന്ന് കളിക്കാർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News