T20 World Cup 2021: 'ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്..? രോഹിത് അടുത്ത ടി20 നായകന്‍, ഉറപ്പിച്ച് രവി ശാസ്ത്രിയും

T20 ലോകകപ്പിനു ശേഷം  നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം   പുറത്തു വന്നതോടെ ഇന്ത്യന്‍ ടീമിന്‍റെ  പുതിയ നായകന്‍ ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ്  പ്രേമികള്‍...

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 01:58 PM IST
  • കോഹ്ലി നല്‍കിയ സൂചനകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ് സ്ഥാനമൊഴിയുന്ന കോച്ച് രവി ശാസ്ത്രി.
  • ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്? എന്ന മറുചോദ്യമായിരുന്നു രവി ശാസ്ത്രി നല്‍കിയത്.
T20 World Cup 2021:  'ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്..? രോഹിത് അടുത്ത ടി20 നായകന്‍, ഉറപ്പിച്ച് രവി ശാസ്ത്രിയും

T20 World Cup: T20 ലോകകപ്പിനു ശേഷം  നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനം   പുറത്തു വന്നതോടെ ഇന്ത്യന്‍ ടീമിന്‍റെ  പുതിയ നായകന്‍ ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ്  പ്രേമികള്‍...

T20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യന്‍ ടീം പുറത്തായത് ക്രിക്കറ്റ്  പ്രേമികളെ ഏറെ നിരാശപ്പെടുത്തി. ആ അവസരത്തില്‍ പുതിയ ക്യാപ്റ്റന്‍ ആരായിരിയ്ക്കും എന്ന  ചിന്തയും തെല്ലൊന്നുമല്ല അവരെ അലട്ടുന്നത്. 

കഴിഞ്ഞ ദിവസം  T20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ നമീബിയക്കെതിരായ മല്‍സരത്തിലെ ടോസിനു ശേഷം സംസാരിക്കവേ  കോഹ്ലി അടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആയിരിയ്ക്കും എന്ന തരത്തില്‍ സൂചന നല്‍കിയിരുന്നു. ടീമിന്‍റെ പുതിയ  നായകന്‍ ആരെന്ന ചോദ്യം  ചര്‍ച്ചയായിരിയ്ക്കുന്ന സാഹചര്യത്തിലാണ് കോഹ്ലി  സൂചനകള്‍ നല്‍കിയത്.  

Also Read: T20 World Cup: ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ക്യാപ്റ്റന്‍ ആരെന്ന സൂചന നല്‍കി വിരാട് കോഹ്ലി

എന്നാല്‍, കോഹ്ലി  (Virat Kohli) നല്‍കിയ  സൂചനകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ്  സ്ഥാനമൊഴിയുന്ന കോച്ച് രവി ശാസ്ത്രി (Ravi Shastri) .   ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്? എന്ന മറുചോദ്യമായിരുന്നു  രവി ശാസ്ത്രി നല്‍കിയത്. 

രോഹിത് ശര്‍മ  (Rohit Sharma)  ടി20 ക്യാപ്റ്റനാവാന്‍ അനുയോജ്യനാണെന്നാണ് കരുതുന്നത്. നിരവധി IPL കിരീടങ്ങള്‍ നേടിയിട്ടുള്ള  അദ്ദേഹം   ടീമിന്‍റെ  വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ടീമിന്‍റെ  നായകസ്ഥാനം ഏറ്റെടുക്കാന്‍ രോഹിത്  തയ്യാറാണ്. ഇന്ത്യ ടി20യില്‍ ശക്തരായ താരനിരയാണ്. ഞങ്ങള്‍ക്ക് ലോകകപ്പ് നേടാനായില്ലെങ്കിലും ശക്തമായിത്തന്നെ മുന്നോട്ട് പോകും. ഐപിഎല്ലിലൂടെ നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. രാഹുലിന് തന്റേതായ പദ്ധതികളുണ്ട്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോണമെന്നതില്‍ ധാരണകളുണ്ട്. ഇപ്പോഴത്തെ ടീം മികച്ച ടീം തന്നെയാണെന്നാണ് വിശ്വസിക്കുന്നത്'  രവി ശാസ്ത്രി പറഞ്ഞു.

Also Read: T20 World Cup: നമീബിയയെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; ശാസ്ത്രി യുഗത്തിന് വിജയത്തോടെ പര്യവസാനം

അതേസമയം,  രോഹിത് ശര്‍മ  ടി20 ടീമിന്‍റെ പുതിയ നായകനാവുമ്പോള്‍ പ്രതീക്ഷകളേറെയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് രോഹിത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ, അതിവേഗത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ മിടുക്കനാണ് രോഹിത്. ഭാഗ്യമുള്ള നായകനാണ് അദ്ദേഹം. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന  ടി20 ലോകകപ്പില്‍  രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ അത്ഭുതം കട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News