Vinod Kambli: ആരോഗ്യ നില മോശമായി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ

Vinod Kambli: കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൊവ്വാഴ്ച കൂടുതല്‍ വൈദ്യപരിശോധനകള്‍ നടത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2024, 08:02 AM IST
  • മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • താരത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു
  • ശനിയാഴ്ച രാത്രിയാണ് മുംബൈ താനെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാബ്ലിയെ പ്രവേശിപ്പിച്ചത്
Vinod Kambli: ആരോഗ്യ നില മോശമായി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ

മുംബൈ: ആരോഗ്യ നില മോശമായതിനെ തുടർന്ന് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. 

ആരോ​ഗ്യ നില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് മുംബൈ താനെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാബ്ലിയെ പ്രവേശിപ്പിച്ചത്. കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൊവ്വാഴ്ച കൂടുതല്‍ വൈദ്യപരിശോധനകള്‍ നടത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

തുടക്കത്തില്‍ മൂത്രാശയ അണുബാധയും പേശിവലിവും അനുഭവപ്പെടുന്നതായാണ് കാംബ്ലി പറഞ്ഞത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതെന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.

Read Also: ഭക്ഷ്യവിഷബാധ; 70ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ, കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു

അതിനിടെ ആശുപത്രിയിൽ നിന്നുള്ള കാബ്ലിയുടെ ആദ്യത്തെ പ്രതികരണം പുറത്ത് വന്നു. ഇവിടെയുള്ള ഡോക്ടർമാർ കാരണമാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

ഒട്ടേറെ ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് അടുത്തിടെ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാബ്ലി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗാവസ്കർ തുടങ്ങിയവർ ചികിത്സാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. സച്ചിൻ തെൻഡുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

കാംബ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഈ മാസം ആദ്യം അദ്ദേഹം പങ്കെടുത്തിരുന്നു. 

ഒൻപത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും വിനോദ് കാംബ്ലി കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉൾപ്പെടെ 4 സെഞ്ചറി നേടി.ടെസ്റ്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർ‍ഡിന്റെ ഉടമയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News