ന്യൂഡൽഹി: Infinix Note 12 Pro ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒരു വേരിയന്റിൽ മാത്രമാണ് നിലവിൽ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. MediaTek Helio G99 SoC, AMOLED ഡിസ്‌പ്ലേ, 108MP ക്യാമറ തുടങ്ങിയ ഗംഭീര ഫീച്ചറുകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്ന് തന്നെ ഇതിനെ പറയാം.
ഇൻഫിനിക്‌സ് നോട്ട് 12 വില
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിൻറെ വില 16,999 രൂപയാണ്. വെള്ള, നീല, ചാര നിറങ്ങളിൽ ഇത് വാങ്ങാം. ഈ ഫോണിന്റെ വിൽപ്പന സെപ്റ്റംബർ 1 മുതൽ ഫ്ലിപ്കാർട്ടിൽ നടക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ 1,500 രൂപ വരെ ഫോണിന് കിഴിവുണ്ട്. ഈ ഓഫർ ആദ്യ വിൽപ്പനയ്ക്ക് മാത്രമേ ലഭ്യമാകൂ.
ഇൻഫിനിക്‌സ് നോട്ട് 12 പ്രോയുടെ സവിശേഷത
6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയിൽ 90 Hz ആണ് റിഫ്രെഷിങ്ങ് റേറ്റ്. 1080 x 2400 പിക്സൽ റെസലൂഷനും ഒപ്പം മീഡിയടെക് ഹീലിയോ ജി99 പ്രൊസസറാണ് ഈ ഫോണിലുള്ളത്. 6nm പ്രോസസ്സിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് വഴി ഇതിന്റെ സ്റ്റോറേജ് 2 ടിബി വരെ വർധിപ്പിക്കാം. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 10.6-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത്. ഇതിന്റെ പ്രൈമറി സെൻസർ 108 മെഗാപിക്സൽ ആണ്. രണ്ടാമത്തേത് ഡെപ്ത് സെൻസറും മൂന്നാമത്തേത് AI ലെൻസുമാണ്. ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിനുള്ളത്. 4G LTE, Wi-Fi 802.11 a/b/g/n/ac, Bluetooth v5, NFC, GPS/ A-GPS, USB Type-C പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 5000mAh ബാറ്ററിയാണ് ഫോണിൻറേത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിംഗും ഇതിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...