ഇന്റക്സിന്റെ പുതിയ അക്വ 5.5 VR+ ഫോണ്‍ പുറത്തിറങ്ങി. പേരില്‍ ഉള്ള പോലെതന്നെ വിര്‍ച്വല്‍ റിയാലിറ്റി സ്മാര്‍ട്ട്ഫോണാണ് ഇത്.
ഇപ്പോള്‍ 5,799 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങിക്കാം. ഗോള്‍ഡ് നിറത്തിലാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക. വിലയും മറ്റു സൗകര്യങ്ങളും വച്ച് നോക്കുമ്പോള്‍ ഷവോമിയുടെ റെഡ്മി 4Aയുമായിട്ടായിരിക്കും ഇതിനു മത്സരിക്കേണ്ടി വരിക.
5.5 ഇഞ്ച് വലിപ്പമുള്ള ഇതിന്റെ എച്ച് ഡി ഡിസ്പ്ലേയ്ക്ക് 720x1280 പിക്സല്‍ റെസല്യൂഷന്‍ ആണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റ് ആണ് ഇതിന്റെ പ്ലാറ്റ്ഫോം. 1.2GHz ക്വാഡ്കോര്‍ മീഡിയടെക് പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2GB റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128GBവരെ വികസിപ്പിക്കാവുന്ന16GB ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ സിം എന്നിവയാണ് പ്രധാന സവിശേഷതകള്‍.
എല്‍ ഇ ഡി ഫ്ലാഷോട് കൂടിയ പിന്‍ക്യാമറ 8MP യും മുന്‍ക്യാമറ 5MP യുമാണ്. 2,800mAh ബാറ്ററി കരുത്തോടെയാണ് ഫോണ്‍ എത്തുന്നത്. ഇതിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4G, വോള്‍ടി, 3G, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ്. എക്സെന്‍ഡര്‍, ക്യു ആര് കോഡ് സ്കാനര്‍, ഗാന, വിസ്റ്റോസൊ തുടങ്ങിയ ബില്‍റ്റ് ഇന്‍ ആപ്പുകളും ഉണ്ട്.