Snapchat : ഫേസ്ബുക്കിനും ഇൻസ്റാഗ്രാമിനും പിറകെ സ്നാപ്പ്ചാറ്റും പണിമുടക്കി

ഉപഭോക്താക്കൾ സ്റ്റോറി അപ്ഡേറ്റ് ചെയ്യാനോ, മെസ്സേജുകൾ അയക്കാനോ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 11:59 AM IST
  • ഉപഭോക്താക്കൾ ട്വിറ്ററിലാണ് സ്‌നാപ്പ്ചാറ്റ് പണിമുടക്കിയ വിവരം അറിയിച്ചത്.
  • കൂടാതെ ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റും സ്‌നാപ്പ്ചാറ്റ് പണിമുടക്കിയ കാര്യം
    അറിയിച്ചു.
  • ഉപഭോക്താക്കൾ സ്റ്റോറി അപ്ഡേറ്റ് ചെയ്യാനോ, മെസ്സേജുകൾ അയക്കാനോ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.
  • വിവരം അറിഞ്ഞ സ്നാപ്പ്ചാറ്റിന്റെ കമ്പനിയായ സ്നാപ്പ് ട്വിറ്ററിൽ പ്രശ്‌നം ഉടൻ പരിഹരിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.
Snapchat : ഫേസ്ബുക്കിനും ഇൻസ്റാഗ്രാമിനും പിറകെ സ്നാപ്പ്ചാറ്റും പണിമുടക്കി

ഫേസ്ബുക്കും , (Facebook) ഇൻസ്റ്റഗ്രാമും (Instagram) പണിമുടക്കി ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ സ്‌നാപ്പ്ചാറ്റും (Snapchat) ആഗോളതലത്തിൽ പണിമുടക്കി . ഉപഭോക്താക്കൾ ട്വിറ്ററിലാണ് സ്‌നാപ്പ്ചാറ്റ് പണിമുടക്കിയ വിവരം അറിയിച്ചത്. കൂടാതെ ഡൗൺ  ഡിറ്റക്ടർ വെബ്സൈറ്റും സ്‌നാപ്പ്ചാറ്റ് പണിമുടക്കിയ കാര്യം 
 അറിയിച്ചു. ഉപഭോക്താക്കൾ സ്റ്റോറി അപ്ഡേറ്റ് ചെയ്യാനോ, മെസ്സേജുകൾ അയക്കാനോ കഴിയുന്നില്ലെന്നാണ് അറിയിച്ചത്.

വിവരം അറിഞ്ഞ സ്നാപ്പ്ചാറ്റിന്റെ കമ്പനിയായ സ്നാപ്പ് ട്വിറ്ററിൽ പ്രശ്‌നം ഉടൻ പരിഹരിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. പ്രശ്നം അനുഭവപ്പെട്ട ഉപഭോക്താക്കളിൽ 41 ശതമാനം പേർക്ക് ആപ്പ് ഉപയോഗിക്കുന്നതിലാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടതെങ്കിൽ, 27 ശതമാനം പേർക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ വരികെയായിരുന്നു.

ALSO READ: Instagram Facebook Down| പിന്നെയും പിന്നെയും ഫേസ്ബുക്കും ഇൻസ്റ്റയും പണിമുടക്കുന്നു എന്താണ് കാരണം?

ഈ മാസം ആദ്യം ഫേസ്ബുക്കിന്റെ എല്ലാ ആപ്പുകളും പണിമുടക്കിയിരുന്നു. ഒക്ടോബർ 4 ന് രാത്രി ഒമ്പത് മണിയോടെ ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും (Facebook) സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിനെ തുടർന്ന് ലോകത്തെ വിവിധ കോണുകളില്‍ നിന്നും ആക്ഷേപമുയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു.

ALSO READ: ഒടുവിൽ തിരിച്ചെത്തി; Facebook, Instagram, WhatsApp സേവനങ്ങൾ തിരിച്ചെത്തി

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ഏതാണ്ട് ആറ്-ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും പരത്താൻ ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചതെന്നായിരുന്നു സൂചന.

ALSO READ:  Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു

രണ്ട ദിവസങ്ങൾക്ക് ശേഷം വീണ്ടും ഫേസ്‍ബുക്ക് ആപ്പുകളുടെ പ്രവർത്തനം നിലച്ചു. DownDetector out എന്ന ട്രാക്കിംഗ് വെബ്‌സൈറ്റ് അനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11:50 മുതൽ ശനിയാഴ്ച പുലർച്ചെ 2:20 am വരെയാണ് തടസ്സമുണ്ടായത്. ഉപയോക്താക്കൾക്ക് പ്രധാനമായും ആപ്പ് വഴി ഇൻസ്റ്റാഗ്രാം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടു. ആപ്ലിക്കേഷൻ എററർ തുടർച്ചയായി കണിച്ചിരുന്നു ഫീഡുകൾ റീഫ്രഷായില്ല. സന്ദേശങ്ങൾ അയയ്‌ക്കാനും സാധിച്ചിരുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News