ദുർബലാവസ്ഥയിൽ എത്തിയ കോൺഗ്രസിന് ഒരു പിളർപ്പിനെ അതിജീവിക്കുക അസാധ്യമാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുന്നതിനൊപ്പം പാർട്ടിയുടെ പാർലമെന്ററി നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കാനും സാധ്യതയേറെയാണ്.
സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്നായിരുന്നു കെപിപിസി പ്രസഡിന്റിന്റെ പ്രഖ്യാപനം. എന്നാൽ അംഗത്വ വിതരണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിന് ഇപ്പോഴുള്ളത്.
യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, അടുത്തിടെ കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വലിയ നിരയാണ് രാജ്യസഭാ സീറ്റ് ലക്ഷ്യം വച്ചിരിക്കുന്നത്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണമുള്ള മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കൂടുതല്‍ നിസ്സഹായാവസ്ഥയിലേക്ക് പതിക്കുന്ന കോണ്‍ഗ്രസിനെയാണ് രാജ്യം കാണുന്നത്.
വലിയ ആഘോഷത്തോടെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ സന്പൂർണ പരാജയത്തിന് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഹുൽ ഗാന്ധിയും പരാജയപ്പെട്ടു
മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും കൂടി അഭിപ്രായം പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കാനാണ് ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിന് പിന്നാലെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി നേതാക്കൾ പല വട്ടം ചർച്ച നടത്തിയെങ്കിലും ഒന്നും കരയ്ക്ക് അടുക്കുന്ന ലക്ഷ്ണമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.