കാപ്പി കുടിക്കുന്നത് ശരീരത്തിന് ഗുണമാണോ ദോഷമാണോ എന്ന കാര്യം പലപ്പോഴും ചർച്ചയാകാറുണ്ട്. കാപ്പി അമിതമായി കുടിക്കുന്നത് ദോഷം ചെയ്യുമെങ്കിലും കാപ്പിക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
കാപ്പി കുടിക്കുന്നത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുകയോ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിപ്പിക്കുകയോ ചെയ്യുമെന്നാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത്. എന്നാൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവർക്ക് കരൾ അർബുദം, ഹൃദ്രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറച്ചേക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.