Covid Update: 121 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സജീവ കേസുകളുടെ എണ്ണം 2,319 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതുക്കിയ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചത് 4.46 കോടി ആളുകള്‍ക്കാണ്.
Covid-19 In India: നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് നല്കുന്ന പ്രാഥമിക ഘട്ടം ഉടന്‍ പൂര്‍ത്തിയാക്കണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കേന്ദ്ര സർക്കാർ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന കര്ർശനമാക്കിയത്.
Covid booster dose for kids: അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് കോമിർനാറ്റി കോവിഡ്-19 വാക്സിന് അംഗീകാരം നൽകിയതായി കാനഡയിലെ ഡ്രഗ് റെഗുലേറ്റർ അറിയിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്സിന് ഒന്നും രണ്ടും ഡോസിന് ശേഷം ലോകം ബൂ സ്റ്റർ ഷോട്ടുകളിലേക്ക് തിരിയുന്ന കാലമാണ്. ഇന്ത്യയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള യോഗ്യരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിവരികയാണ്.
ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നൽകുന്ന മൂന്നാമത്തെ വാക്സിന് ഡോസിനാണ് ബൂസ്റ്റർ വാക്സിൻ ഡോസ്, അല്ലെങ്കിൽ പ്രീകോഷൻ ഡോസ് എന്ന് വിളിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.