Petrol Diesel Price: ഇന്ധന വില കുതിക്കുന്നു (Fuel Price Hike). കഴിഞ്ഞ ആറു ദിവസമായി അഞ്ചാം തവണയാണ് ഇന്ന് ഇന്ധനവില വർധിച്ചത്. രാജ്യത്ത് അർധ രാത്രിയോടെയാണ് ഇന്ധന വില വീണ്ടും വർധിച്ചത്.
യുക്രൈന് - റഷ്യ യുദ്ധമാണ് ഇന്ത്യയില്‍ എണ്ണവില ഉയരാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
Fuel Price Hiked: നാലാം ദിനവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. ശരിക്കും പറഞ്ഞാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്തെ ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിനാംപ്രതി കൂട്ടുകയാണ്.
5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ദ്ധനയില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭ എംപി ജയ ബച്ചന്.
Diesel petrol prices hike: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ഡീസൽ-പെട്രോൾ വില വർധിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഇന്ധന വിലയാണ് ഇന്ന് മുതൽ കൂടിയിരിക്കുന്നത്.
ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ നികുതി കുറച്ച് കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചിരുന്നു.
എണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ചിലപ്പോൾ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വർധിക്കാതിരിക്കാൻ മാത്രമെ സഹയിക്കു.
Fuel Price in India ഫെബ്രുവരി 24ന് റഷ്യ യുക്രൈനിലേക്ക് അതിക്രമിച്ച കയറിയപ്പോൾ ക്രൂഡോയിലിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലായി. 2014ന് ശേഷം ആദ്യമായിട്ടാണ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളർ പിന്നിടുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 85 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.