എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഴാം തിയതി വരെ മഴക്കൊപ്പം 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത . മൂന്ന് ജില്ലകളിൽ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട് .മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട മഴയ്ക്ക് കാരണം . കേരളത്തിന്റെ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.