Kerala rain: എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട്

നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ​ഗതാ​ഗതക്കുരുക്കുണ്ടാക്കി. 

Written by - Zee Malayalam News Desk | Last Updated : May 15, 2022, 11:18 AM IST
  • കച്ചേരിപ്പടി, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു
  • കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി
  • ബസുകള്‍ സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്
  • ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്
Kerala rain: എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂർ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂര്‍ കത്രൃക്കടവ് റോഡ്, നോര്‍ത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, എറണാകുളം കെഎസ്ആര്‍ടിസി, ബാനര്‍ജി റോഡ്, എസ്എ റോഡ്, മേനക ജങ്ഷൻ, പരമാര റോഡ്, കലാഭവന്‍ റോഡ്, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്പിള്ളി തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാഹന യാത്രക്കാരും വലഞ്ഞു. നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ​ഗതാ​ഗതക്കുരുക്കുണ്ടാക്കി. കച്ചേരിപ്പടി, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി. ബസുകള്‍ സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ‌സംസ്ഥാനത്ത് ഈ വർഷം  മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News