ജമ്മു കശ്മീര്‍ വികസനത്തിന്റെ ഒരു പുതിയ കഥ എഴുതുകയാണ്, നിരവധി സ്വകാര്യ നിക്ഷേപകർ ജമ്മു കശ്മീരിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കേണ്ട വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി 24 ന് ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെ ഭീകരാക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഭീകരവാദികൾ. ജമ്മുവിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണ്. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Jammu-Kashmir Encounter: ജമ്മു കശ്മീരിലെ ബത്തിണ്ടി (Bathindi) മേഖലയിലെ സുജൻവാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. ഇവിടെ ഒരു വീട്ടിൽ മൂന്നോളം ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 1 ജവാൻ വീരമൃത്യു വരിച്ചു.
ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ലാൽ ചൗക്കിലെ മൈസുമയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജമ്മു കശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ (Srinagar) സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ (Terror Attack) ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിർത്തിരേഖ കടക്കാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ്. ജമ്മുവിലെ അർണിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമായിരുന്നു ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
ജമ്മു കശ്മീരില്‍ വൻ ഭീകരവേട്ട. ഏറ്റുമുട്ടലില്‍ (Encounter In Kashmir) രണ്ടിടങ്ങളിലായി ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. അനന്തനാഗിലും കുല്‍ഗാമിലുമാണ് രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകൾ നടന്നത്.
Covid -19 അവസാനിച്ചുവെന്ന് നാം കരുതരുത് എന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ജമ്മു കാശ്മീരില്‍ നിന്നും എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.