ന്യൂഡൽഹി: തമിഴ്നാട്ടിലെ കൂനൂരിലെ നീലഗിരി മലനിരകൾക്കിടയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. തകർന്ന ഉടൻ MI-17V5 തീപിടിക്കുകയും വിമാനം പൊട്ടിത്തെറിക്കുകയും ചെയ്തു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ചില സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചു. ബാക്കിയായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രം. അദ്ദേഹത്തിൻറെ നിലയും ഇപ്പോൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Bipin Rawat Death: രാജ്യത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) ഭാര്യയും (Madhulika Rawat) ഉൾപ്പെടെയുള്ളവരുടെ ഭൗതിക ദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.