Bipin Rawat Death: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവാർത്ത കേട്ടശേഷമുള്ള രാവ് ഉണർന്നെങ്കിലും സത്യം പറഞ്ഞാൽ രാജ്യം ഇപ്പോഴും ആ ഞെട്ടലിൽ നിന്നും ഉണർന്നോ എന്ന കാര്യത്തിൽ സംശയമാണ്. കാരണം സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (Bipin Rawat) ഓരോ നിമിഷവും ജീവിച്ചത് രാജ്യത്തിന് വേണ്ടിയായിരുന്നു.
സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ടെന്നും അതിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (Bipin Rawat) ഉണ്ടായിരുന്നു എന്ന വാർത്ത കേട്ടപ്പോൾ തന്നെ ആകെ അങ്കലാപ്പായി. അദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഒരു നേരിയ പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. പക്ഷെ ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വൈകുന്നേരം സ്ഥിരീകരിച്ചു സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചുവെന്ന്.
Also Read: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും
ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിപിൻ റാവത്തിന്റെ വിയോഗം ഇന്ത്യൻ സൈന്യത്തെ എങ്ങനെ ബാധിക്കും എന്നതിനെകുറിച്ച് കെജെ ജേക്കബ് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
അദ്ദേത്തിന്റെ അഭിപ്രായത്തിൽ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പെട്ടെന്നുള്ള മരണം ഇന്ത്യൻ ആർമിയെപ്പോലുള്ള ഒരു പ്രൊഫഷണൽ സേനയെ കാര്യമായി ബാധിക്കേണ്ടതില്ലയെന്നാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ കീഴിൽ നേരിട്ട് വരുന്ന സേനാവിഭാഗം വളരെ കുറവാണ്, അതുകൊണ്ടുതന്നെ ആ പദവിയിൽ ഇരിക്കുന്നയാളിന്റെ പെട്ടെന്നുള്ള വിയോഗം സൈന്യത്തെ ഒരു തരത്തിലും ബാധിക്കേണ്ടതില്ലയെന്നുമാണ് അദ്ദേഹം പറയുന്നത്.
എങ്കിലും ജനറൽ ബിപിൻ റാവത്തിന്റെ അഭാവം ഉണ്ടാക്കുന്ന നഷ്ടം നികത്താൻ ഇന്ത്യൻ സൈനിക രാഷ്ട്രീയ നേതൃത്വങ്ങൾ നന്നായി അധ്വാനിക്കേണ്ടിവരും എന്ന് തന്നെയാണ് അദ്ദേഹവും പറയുന്നത് അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
'ഇന്ത്യൻ സൈന്യം സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പരിഷ്കരണ നടപടിയിലൂടെ കടന്നുപോവുകയാണ് ഇപ്പോൾ. അതിന്റെ ആണിക്കല്ലാണ് ഇപ്പോൾ മുന്നറിയിപ്പില്ലാതെ അപ്രത്യക്ഷമായിരിക്കുന്നത്' എന്നു തുടങ്ങുന്ന കെജെ ജേക്കബിന്റെകുറിപ്പിൽ വ്യക്തമായി കാര്യകാരണസഹിതം വിവരിക്കുന്നുണ്ട്. കുറിപ്പിൽ നേതൃത്വത്തിലുള്ള ഒരാൾ ഇല്ലാതായാൽ എന്തെങ്കിലും ഗുരുതരമായി സംഭവിക്കുന്ന രീതിയിലല്ല പ്രൊഫഷണൽ സേനകൾ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഏതു പുതിയ സംവിധാനം ഏർപ്പെടുത്തുമ്പോഴും അതിനെപ്പറ്റി അടിമുടി അറിയാവുന്ന, അതിനെപ്പറ്റി ഉൾക്കാഴ്ചയും ഭാവനയും പദ്ധതിയുമുമുള്ള ഒരു പ്രൊഫഷണലിന്റെ നേതൃത്വം ആ സംവിധാനത്തിന്റെ കെട്ടുറപ്പിനെയും ഭാവിയെയും ഗുണകരമായി ബാധിക്കുമെന്നും ആ പ്രൊഫഷണലാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നതെന്നും അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം...
അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) ഭാര്യയും (Madhulika Rawat) ഉൾപ്പെടെയുള്ളവരുടെ ഭൗതിക ദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്‌ക്കും.
സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും നടത്തുക. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.
ഇന്ന് രാവിലെ എട്ട് മണിയോടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എത്തുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. തുടർന്ന് 13 വാഹനങ്ങളിലായി മൃതശരീരങ്ങൾ കോയമ്പത്തൂരിലെത്തിയ്‌ക്കുകയും ഇവിടെ നിന്നും വിമാനമാർഗം മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...