ചരക്കുകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയം പ്രാദേശിക സാമ്പത്തിക വകുപ്പുകളുമായും, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രസക്ത പങ്കാളികൾ എന്നിവരുമായി ചേർന്ന് വില വർദ്ധനവിനെ പിടിച്ചുകെട്ടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറയുന്നു. യു എ ഇ യുടെ ഉപഭോക്തൃ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനുള്ള ശക്തമായ നിയമങ്ങൾ തയ്യാറാക്കുന്നത് രാജ്യം ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന കാര്യങ്ങളാണ്.
ലബനാൻ ഖുബൂസിന് 19 ശതമാനമാണ് വില വർദ്ധിച്ചത്. 2.65 ദിർഹമായിരുന്ന ലബനാൻ ഖുബൂസിന് ഇപ്പോൾ 3.15 ദിർഹമാണ് വില. മൂന്ന് ദിർഹമായിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്.
പഴം പച്ചക്കറി അരി പലവ്യഞ്ജനം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ സാധനങ്ങൾക്കും വില ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എണ്ണയ്ക്കുള്ള വില ഉയരുന്നത്. കൂടെ കോഴി ഇറച്ചി വിലയും കൂടുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.