Intense Covid Proliferation: ബ്രിട്ടനിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗണ്‍

ഒന്നര മാസത്തേക്കാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 02:59 PM IST
  • നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരി വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
  • Lock down പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും ബോറിസ് ജോൺസൺ അറിയിച്ചു.
Intense Covid Proliferation: ബ്രിട്ടനിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗണ്‍

ലണ്ടൻ:  കോവിഡിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ (Lock Down) പ്രഖ്യാപിച്ചു. ഒന്നര മാസത്തേക്കാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 

നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരി വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Lock down പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും ബോറിസ് ജോൺസൺ (Boris Johnson) അറിയിച്ചു. ഫെബ്രുവരി പകുതിവരെ സമ്പൂർണ്ണ ലോക് ഡൗണ്‍ തുടരുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്  

Also Read: UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും

ബ്രിട്ടനിൽ (Britain) പ്രതിദിനം അമ്പതിനായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ  54,990 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  മാത്രമല്ല 28 ദിവസത്തിനുള്ളിൽ 454 പുതിയ മരണങ്ങളും ഉണ്ടായിട്ടുണ്ട്.  അതുകൊണ്ടുതന്നെ കോവിഡ് വ്യാപനത്തിനെതിരെ ഇപ്പോൾ കര്‍ശനമായ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം 24 മണിക്കൂറിനകം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News