Covid World Update: 7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കോവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധം: WHO

ലോകമെമ്പാടും  കോവിഡ് കേസുകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ലോകാരോഗ്യസംഘടന. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 11:36 AM IST
  • ലോകമെമ്പാടും കോവിഡ് കേസുകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ലോകാരോഗ്യസംഘടന.
  • കോവിഡ് ബാധിച്ച എല്ലാ രോഗികൾക്കും 14 ദിവസത്തെ ക്വാറന്റൈൻ ഇപ്പോഴും ശുപാർശ ചെയ്യുന്നതായി WHO പറഞ്ഞു.
Covid World Update: 7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കോവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധം:  WHO

Geneva: ലോകമെമ്പാടും  കോവിഡ് കേസുകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ലോകാരോഗ്യസംഘടന. 

നിലവിലെ കോവിഡ് പ്രോട്ടോക്കോളുകൾ അവലോകനം ചെയ്ത സംഘടന  പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുകയാണ്.  കോവിഡ്   ബാധിച്ച എല്ലാ രോഗികൾക്കും 14 ദിവസത്തെ ക്വാറന്റൈൻ  ഇപ്പോഴും ശുപാർശ ചെയ്യുന്നതായി WHO പറഞ്ഞു.  

Also Read: IHU Corona Variant: ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള "ഇഹു", ലോകം ഭീതിയിലേയ്ക്ക്

അതായത്, 7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കോവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധമാണ് എന്നാണ്  ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് (Strategic Advisory Group of Experts - SAGE) ചൂണ്ടിക്കാട്ടുന്നത്.  രാജ്യങ്ങള്‍ അവരുടെ വ്യക്തിഗത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്വാറന്റൈൻ കാലാവധിയെക്കുറിച്ച് തീരുമാനമെടുക്കണം.  കുറഞ്ഞ അണുബാധയുള്ള രാജ്യങ്ങളിൽ പോലും  കൂടുതൽ ക്വാറന്റൈൻ സമയം നിര്‍ദ്ദേശിക്കുന്നത്  കേസുകളുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കാൻ സഹായിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

Also Read: Omicron Kerala Update | സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല നിരോധനമില്ല

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്,  2021 ഡിസംബർ 29 വരെ, ഏകദേശം 128 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരതമ്യേന വേഗതയില്‍  കേസുകളുടെ വർദ്ധനവ് ഉണ്ടായി എങ്കിലും  ദക്ഷിണാഫ്രിക്കയിൽ, ആശുപത്രിവാസവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നിരുന്നാലും, മറ്റ് രാജ്യങ്ങളിൽ സ്ഥിതി സമാനമാകില്ല, എന്നും ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് പരാമര്‍ശിക്കവേ യോഗം  ചൂണ്ടിക്കാട്ടി. 

"ഏറ്റവും പുതിയ പഠനങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് ശ്വാസകോശത്തേക്കാൾ   ശ്വാസ നാളിയെയാണ് ഒമിക്രോണ്‍  വേരിയന്‍റ്  ബാധിക്കുന്നത്, ഇത് നല്ല വാർത്തയാണ്. എന്നാല്‍, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്കും വാക്സിന്‍  എടുക്കാത്തവർക്കും ഇപ്പോഴും ആ   ഒമിക്രോണ്‍ ഗുരുതരമായ  സ്ഥിതിവിശേഷം സൃഷ്ടിക്കാം,  WHO പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News