വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് വൈറ്റ് ഹൗസിൽ ലഭിച്ചത്. ഇന്ത്യ-അമേരിക്ക സഹകരണം ലോക നന്മയ്ക്കാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഇതിനിടയിൽ ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയിലും ആത്മാവിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ ഒരു വിവേചനവും ഇന്ത്യയിലില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണഘടനയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. യുഎസ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞത്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ അക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയര്‍ത്തിയപ്പോൾ ആ ആരോപണം നിഷേധിച്ച പ്രധാനമന്ത്രി ആളുകള്‍ ഇങ്ങനെ പറയുന്നുവെന്ന് നിങ്ങള്‍ പറയുന്നതില്‍ താന്‍ ആശ്ചര്യപ്പെടുന്നുവെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കില്‍ ജനാധിപത്യമില്ലെന്നും ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍ വിവേചനത്തിന്റെ പ്രശ്‌നമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!
തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ലയെന്നും ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങള്‍ നടക്കുന്നത്. 'സബ്കാ സാത് സബ്കാ വികാസ്' എന്നതാണ് മുദ്രാവാക്യമെന്നും. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ പരിഗണിക്കാതെ എല്ലാവര്‍ക്കും രാജ്യത്ത് സൗകര്യങ്ങള്‍ ലഭ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിനിടയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ പറഞ്ഞു. പ്രധാനമന്ത്രി മോദി, വൈറ്റ് ഹൗസിലേക്ക് സ്വാഗതം. ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് പറഞ്ഞ ബൈഡൻ ദേശീയഗാനത്തിന്‍റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ശേഷം വൈറ്റ് ഹൗസിലെ സ്വീകരണത്തിന് ജോ ബൈഡന് നരേന്ദ്ര മോദി നന്ദി പറഞ്ഞിരുന്നു. ആതിഥ്യ മര്യാദയ്ക്കും സൗഹൃദത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ആചാരപരമായ സ്വീകരണം ലഭിച്ചത് വലിയ ആദരവായി കാണുന്നുവെന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...