ചരിത്രം തിരുത്തി ജോ ബൈഡന്‍, പെന്‍റഗണ്‍ മേധാവിയായി കറുത്ത വംശജന്‍

ചരിത്രം തിരുത്തിക്കുറിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ  ബൈഡന്‍...  പെന്‍റഗണ്‍ മേധാവിയായി  കറുത്ത വംശജന്‍...

Last Updated : Dec 8, 2020, 03:29 PM IST
  • ചരിത്രം തിരുത്തിക്കുറിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍... പെന്‍റഗണ്‍ മേധാവിയായി കറുത്ത വംശജന്‍...
  • ആഫ്രോ-അമേരിക്കന്‍ വംശജനായ ലോയ്‌ഡ് ഓസ്‌റ്റിനെ (Lloyd Austin) നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പെന്‍റഗണ്‍ മേധാവിയായി തിരഞ്ഞെടുത്തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
  • അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രതിരോധ സെക്രട്ടറിയാവും (American secretary of defense) ഓസ്റ്റിന്‍.
  • ഏകദേശം നാല് ദശാബ്ദക്കാലം സൈന്യത്തില്‍ ചെലവഴിച്ച വ്യക്തിയാണ് ലോയ്‌ഡ് ഓസ്‌റ്റിന്‍. 2016ലാണ് അദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്.
ചരിത്രം തിരുത്തി  ജോ ബൈഡന്‍, പെന്‍റഗണ്‍ മേധാവിയായി  കറുത്ത വംശജന്‍

Washington: ചരിത്രം തിരുത്തിക്കുറിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ  ബൈഡന്‍...  പെന്‍റഗണ്‍ മേധാവിയായി  കറുത്ത വംശജന്‍...

ആഫ്രോ-അമേരിക്കന്‍ വംശജനായ ലോയ്‌ഡ് ഓസ്‌റ്റിനെ (Lloyd Austin) നിയുക്ത പ്രസിഡന്‍റ്  ജോ ബൈഡന്‍  (Joe Biden) പെന്‍റഗണ്‍ മേധാവിയായി (Pentagon Chief) തിരഞ്ഞെടുത്തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ,  അമേരിക്കയുടെ  ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രതിരോധ സെക്രട്ടറിയാവും (American secretary of defense) ഓസ്റ്റിന്‍. 

പ്രതിരോധ സെക്രട്ടറി (Defense Secretary) ആരെന്ന കാര്യത്തില്‍  താന്‍ തീരുമാനമെടുത്തതായി ബൈഡന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.  ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. 

ഏകദേശം നാല് ദശാബ്ദക്കാലം സൈന്യത്തില്‍ ചെലവഴിച്ച വ്യക്തിയാണ് ലോയ്‌ഡ് ഓസ്‌റ്റിന്‍. 2016ലാണ് അദ്ദേഹം  സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്.
 
ഒബാമയുടെ ഭരണകാലത്തെ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും 2003ല്‍ യുഎസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിക്കുകയും ചെയ്ത യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ഇദ്ദേഹം. 2003 അവസാനം മുതല്‍ 2005 വരെ അഫ്ഗാനിസ്ഥാനില്‍ കംബൈന്‍ഡ് ജോയിന്‍റ് ടാസ്‌ക് ഫോഴ്‌സ് 180ന്‍റെ സേനാനായകത്വം വഹിച്ചത്  ലോയ്‌ഡ്  ആണ്.

തുടര്‍ന്ന് 2010ല്‍ ഇറാഖിലെ യുഎസ് സൈന്യത്തിന്‍റെ കമാന്‍ഡി൦ഗ് ജനറലായി അദ്ദേഹത്തെ നിയോഗിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം മിഡില്‍ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും പെന്‍റഗണ്‍ ദൗത്യങ്ങളുടെ ചുമതലയുളള സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കമാന്‍ഡറായി നിയോഗിക്കപ്പെട്ടു.  വിരമിക്കും വരെ ഈ പദവിയിലായിരുന്നു അദ്ദേഹം

 വെസ്റ്റ് പോയിന്‍റ് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. പ്ലാറ്റൂണുകളെ നയിക്കല്‍, ലോജിസ്റ്റിക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, റിക്രൂട്ടിങ്ങി൦ഗിന്‍റെ  മേല്‍നോട്ടം, മുതിര്‍ന്ന പെന്‍റഗണ്‍ ജോലികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് ലോയ്‌ഡ്.

അതേസമയം, ഓസ്റ്റിന്‍റെ  നിയമനം വിവാദങ്ങള്‍ക്ക് വഴി തെളിക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തിന് ആയുധ നിര്‍മാണ കമ്പനികളുമായുള്ള ബന്ധമാണ്  അതില്‍ മുഖ്യമായത്. 
റെയ്‌ത്തോണ്‍ ടെക്‌നോളജീസിന്‍റെ  ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഇദ്ദേഹം. പെന്‍റഗണിന്‍റെ  ഏറ്റവും വലിയ കോണ്‍ട്രാക്ടറാണ് റെയ്‌ത്തോണ്‍ ടെക്‌നോളജീസ്.

കൂടാതെ, സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം പെന്‍റഗണ്‍ മേധാവിയാകണമെങ്കില്‍ ഏഴ് വര്‍ഷം കഴിഞ്ഞെ പാടുള്ളൂ എന്ന ഫെഡറല്‍ നിയമം ഉളളതിനാല്‍ സെനറ്റില്‍ നിന്ന് പ്രത്യേക അനുമതിയും  ലോയ്‌ഡ് ഓസ്‌റ്റിന് ലഭിക്കേണ്ടതുണ്ട്.  

അതേസമയം, ഇതിനുമുന്‍പ് രണ്ടുതവണ ഈ നിയമത്തില്‍ ഇളവ് നല്‍കിയിരുന്നതിനാല്‍ ആ കടമ്പ അനായാസം  തരണം ചെയ്യാന്‍ ഓസ്റ്റിന് കഴിയും.

Also read: ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിർദ്ദേശം നൽകി Trump

അമേരിക്കയിലെ 12 ലക്ഷം സൈനികരില്‍ 16% പേരും കറുത്ത വര്‍ഗക്കാരാണ്. എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉന്നത റാങ്കുകളിലേക്ക് എത്തിച്ചേര്‍ന്നിട്ടുള‌ളു. കറുത്ത വര്‍‌ഗക്കാര്‍ക്കെതിരെ അമേരിക്കയില്‍ നടക്കുന്ന പോലീസ് അക്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഈ വേര്‍‌തിരിവ് ചര്‍ച്ചയായി വന്നിരുന്നു.   എന്തായാലും അത്തരം പ്രതിഷേധങ്ങള്‍ ഭരണ സിരാകേന്ദ്രത്തിലും മാ‌റ്റൊലി കൊള‌ളുന്നുണ്ടെന്ന് വേണം ലോയ്‌ഡ് ഓസ്‌റ്റിന്‍റെ തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കാന്‍....  ഒപ്പം ജോ  ബൈഡന്‍റെ നേതൃത്വത്തില്‍ അമേരിക്കയും മാറ്റത്തിന്‍റെ പാതയിലേയ്ക്ക് നീങ്ങുന്നുവെന്ന് കരുതാം... 

Trending News